സ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നുജിഎസ്ടി പരിഷ്‌കാരം: വിലക്കുറവിന്റെ നേട്ടം ലഭിച്ചില്ലെന്ന പരാതി അന്വേഷിക്കാൻ കൗൺസിൽവില്പനയിൽ ഇടിവ്: ഉപഭോക്താക്കളെ ആകർഷിക്കാൻ മൊബൈൽ ഫോണിന്റെ ജിഎസ്ടി കുറച്ചേക്കുംബാറ്ററി ഭാഗങ്ങളുടെ ഉത്പാദനം: 13,000 കോടിയുടെ ഇൻസന്റീവുമായി കേന്ദ്രസർക്കാർഓണക്കാലത്ത് മികച്ച വിൽപ്പനയുമായി മില്‍മ

നഷ്ടമായതിൻ്റെ മൂല്യം തിരിച്ചറിയുന്ന കാലം

നാടിനെക്കുറിച്ചുള്ള ഓർമ്മകളിൽ ഏറ്റവും വലിയ നഷ്ടമായി തോന്നുന്നത് കേരളത്തിൻ്റെ സ്വന്തം മൺസൂൺ തന്നെയാണ്. പശ്ചാത്തലത്തിൽ മൃദുവായി സംഗീതം കേൾക്കുമ്പോൾ വരാന്തയിൽ ഇരുന്ന് മരങ്ങൾക്കിടയിലൂടെ മഴ പെയ്യുന്ന കാഴ്ച വല്ലാതെ മിസ് ചെയ്യുന്നു. ന്യൂജേഴ്സിയിലെ മഴയ്ക്ക് ആ അനുഭൂതി ഒരിക്കലും നൽകാനാകില്ല. കേരളം വിട്ട് യുഎസിൽ താമസമാക്കിയതിന് ശേഷവും നിറഞ്ഞ മനസോടെ ഓണം ആഘോഷിക്കാറുണ്ട്. അത് കുടുംബത്തോടൊപ്പമുള്ള ലളിതമായ സദ്യയായാലും ഇവിടെ നടത്തുന്ന പൂർണ്ണമായ ഓണാഘോഷമായാലും. നാട്ടിൽ നിന്ന് അകന്നു കഴിയുന്നത് ഓണം പോലുള്ള പാരമ്പര്യങ്ങൾക്ക് കൂടുതൽ അർത്ഥവത്തായ അനുഭവം നൽകിയിട്ടുണ്ട്. നമ്മൾ എവിടെയായിരുന്നാലും കേരളത്തിന്റെ ഒരു ചെറിയ ഭാഗം എപ്പോഴും ചേർത്തുപിടിക്കാനുള്ള ഒരു മാർഗം കൂടിയാണത്.

കേരളം എന്നും എന്റെ ജീവിതത്തിലെ സ്ഥിരസാന്നിധ്യമായിരുന്നു. എന്റെ ബാല്യത്തിന്റെ വലിയൊരു ഭാഗം കേരളവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോഴും, ഒരു പഴയ മലയാളം പാട്ടോ സിനിമയോ ഒക്കെ, പെട്ടെന്ന് നാട്ടിലെ പ്രിയപ്പെട്ടവരെയോ സ്ഥലത്തെയോ ഓർമ്മയെയോ തിരികെ കൊണ്ടുവരും. കേരളീയ ഭക്ഷണം ഇപ്പോഴും പതിവായി കഴിക്കാറുണ്ട്, പ്രത്യേകിച്ച് ചോറും കറികളും, നാടൻ ചിക്കൻ കറിയും, ബിരിയാണിയും. എന്റെ അമ്മ വളരെ നന്നായി പാചകം ചെയ്യും, അതുകൊണ്ട് ഭാഗ്യവശാൽ ഞങ്ങൾക്ക് അധികമൊന്നും മിസ് ചെയ്യേണ്ടിവരുന്നില്ല. ഈ ഓണത്തിന് നല്ലൊരു സദ്യ കഴിക്കണമെന്ന ആഗ്രഹമുണ്ട്, പ്രത്യേകിച്ച് ഓലൻ. ചിലപ്പോൾ വിചിത്രമായി തോന്നാം; കേരളത്തിലെ മക്ഡൊണാൾഡ്സും എനിക്ക് ശരിക്കും മിസ് ചെയ്യുന്നു. ഇവിടെ അതിന് വേറൊരു രുചിയാണ്.

കേരളം എന്റെ ഭാവിയിൽ എവിടെയാണ് ഉൾപ്പെടുന്നതെന്ന് ഞാൻ ഒരുപാട് ചിന്തിച്ചിട്ടുണ്ട്. ഇപ്പോൾ, അവിടെ സ്ഥിരമായി താമസമാക്കുന്നതിനേക്കാൾ ഇടയ്ക്കിടെ സന്ദർശിക്കുന്നതാണ് കൂടുതൽ പ്രായോഗികമായിട്ടുള്ളത്; പ്രത്യേകിച്ച് ഇപ്പോഴും യുഎസിൽ ഉന്നത വിദ്യാഭ്യാസം തുടരുന്നതിനാൽ. രണ്ട് വർഷമായി നാട്ടിലേക്ക് പോയിട്ടില്ല. ആ ഇടവേള കൂടുന്തോറും തിരിച്ചുപോകാൻ ഞാൻ കൂടുതൽ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. തീർച്ചയായും എന്റെ കുടുംബം, ഞാൻ വളർന്നപ്പോൾ കഴിച്ചിരുന്ന ഭക്ഷണം, മലയാളം പാട്ടുകളും സിനിമകളും, കേരളത്തിലുള്ള സുഹൃത്തുക്കൾ, ബാല്യകാല ഓർമകൾ… ഇതൊക്കെ എന്നെ നാടുമായി സജീവമായി ബന്ധിപ്പിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. മറ്റൊരിടത്ത് ഒരു ജീവിതം കെട്ടിപ്പടുക്കുമ്പോഴും, കേരളത്തിന്റെ ചെറിയ ചെറിയ ഭാഗങ്ങൾ എന്നിൽ നിന്ന് ഒരിക്കലും വിട്ടുപോയിട്ടില്ല.

മലയാള സിനിമ എനിക്കേറെ ഇഷ്‌ടമാണ്. ആശ്വാസവും അൽപ്പം ഗൃഹാതുരത്വവും നൽകുന്ന സിനിമകളാണ് എന്നെ കൂടുതൽ ആകർഷിക്കുന്നത്. പ്രത്യേകിച്ച് സാധാരണ ജീവിതത്തിലെ എന്തെങ്കിലും പ്രത്യേകത കണ്ടെത്തുന്ന സിനിമകൾ. ബാംഗ്ലൂർ ഡേയ്സ്, തണ്ണീർമത്തൻ ദിനങ്ങൾ, ജോ & ജോ, ജൂൺ എന്നിവ എനിക്ക് വീണ്ടും വീണ്ടും കാണാൻ കഴിയുന്ന എന്റെ പ്രിയപ്പെട്ട ചില സിനിമകളാണ്. പതിവായി കേൾക്കുന്ന മലയാളം പാട്ടുകളുടെ വലിയൊരു ശേഖരം സ്പോട്ടിഫൈയിൽ എനിക്കുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ട ചില പാട്ടുകൾ ഏതു കരിരാവിലും, ഒരു കരിമുകിലിനു, പറയുവാൻ, പാടി ഞാൻ എന്നിവയാണ്. കുമ്പളങ്ങി നൈറ്റ്സിന്റെ സൗണ്ട്‌ട്രാക്കും ഏറെ ഇഷ്ടമാണ്.

കേരളത്തിൻ വളരാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും സവിശേഷമായ അനുഭവമെന്ന് ഞാൻ കരുതുന്നു. ഞായറാഴ്ച മതബോധന ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ വഴിയിൽ ലഘുഭക്ഷണത്തിനായി നിർത്തിയിരുന്നത്, തൊട്ടടുത്തുള്ള ആ ചെറിയ കട, കടമ്പ്രയാറിലെ സായാഹ്നങ്ങൾ എന്നിവയെല്ലാം മിസ് ചെയ്യുന്നുണ്ട്. എവിടേക്കും എളുപ്പത്തിൽ ഒരു ഓട്ടോ പിടിച്ച് പോകാൻ കഴിഞ്ഞിരുന്നതും എനിക്ക് മിസ് ചെയ്യുന്നു. നാട് മുഴുവൻ ഒരു ഉച്ചയുറക്കത്തിലാണെന്ന് തോന്നിച്ചിരുന്ന നിശ്ചലമായ മധ്യാഹ്നങ്ങളും ഏറെ ഗൃഹാതുരത്വത്തോടെ ഓർക്കുന്നു. അന്ന് ദൈനംദിന ജീവിതത്തിൻ്റെ ഭാഗം തന്നെയായിരുന്ന ഇക്കാര്യങ്ങളെല്ലാം എത്രമാത്രം സവിശേഷമായിരുന്നുവെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു.

ടെസ്സ മരിയ സിൻസെൻ
(ബയോളജിക്കൽ സയൻസിൽ ബി.എ., പ്രീ-മെഡിസിൻ, റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി – ന്യൂ ബ്രൺസ് വിക്ക് മെഡിക്കൽ സ്ക്രൈബ്, എമർജൻസി വിഭാഗം, റോബർട്ട് വുഡ് ജോൺസൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ

X
Top