
തിരുവനന്തപുരം: ഓണക്കാലത്ത് മില്‍മയുടെ പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ധന. മില്‍മ എന്ന ബ്രാന്‍ഡ് പേരിലറിയപ്പെടുന്ന കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍റെ (കെസിഎംഎംഎഫ്) ഗുണമേൻമയുള്ള ഉത്പന്നങ്ങളോടുള്ള ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന താത്പര്യമാണ് വില്‍പ്പനയിലെ കുതിപ്പിന് കാരണം.
ഓണാഘോഷമാരംഭിച്ച ഓഗസ്റ്റ് 20 മുതല്‍ ഉത്രാടം ദിനം വരെയുള്ള അഞ്ച് ദിവസങ്ങില്‍ മാത്രം 1,45,76,846.63 ലിറ്റര്‍ പാലാണ് മില്‍മ വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.61 ശതമാനം വളര്‍ച്ചയാണ് ഇക്കുറി ഉണ്ടായത്. തൈരിന്‍റെ മൊത്തം വില്‍പ്പന 18,09,331.50 കിലോഗ്രാമാണ്. 9.68 ശതമാനമാണ് വളര്‍ച്ച.
തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ (ടിആര്‍സിഎംപിയു) പാലിന്‍റെ വില്‍പ്പനയില്‍ ഓഗസ്റ്റ് 20 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 5.86 ശതമാനം വര്‍ധന രേഖപ്പെടുത്തി. തൈരിന്‍റെ വില്‍പ്പനയിലും 7.94 ശതമാനം വര്‍ധനവുണ്ടായി. 297.85 ടണ്‍ നെയ്യാണ് ഓഗസ്റ്റ് ഒന്നിനും 25 നുമിടയിലുള്ള ദിവസങ്ങളില്‍ വിറ്റത്.
എറണാകുളം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ (ഇആര്‍സിഎംപിയു) ഈ വര്‍ഷം ഓഗസ്റ്റ് 20 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ പാലിന്‍റെ വില്‍പ്പനയില്‍ 4.62 ശതമാനവും തൈരിന്‍റെ വില്‍പ്പനയില്‍ 16.44 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഓഗസ്റ്റ് ഒന്നിനും 25 നുമിടയിലുള്ള ദിവസങ്ങളില്‍ 172.58 ടണ്‍ നെയ്യാണ് വിറ്റത്.
മലബാര്‍ റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ (എംആര്‍സിഎംപിയു) ഈ വര്‍ഷം ഓഗസ്റ്റ് 20 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ പാലിന്‍റെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.03 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. തൈരിന്‍റെ മൊത്തം വില്‍പ്പനയുടെ വളര്‍ച്ച 8.7 ശതമാനമാണ്. 358.35 ടണ്‍ നെയ്യാണ് ഓഗസ്റ്റ് ഒന്നിനും 25 നുമിടയിലുള്ള ദിവസങ്ങളില്‍ വിറ്റത്.
ഓണവിപണി മുന്നില്‍ കണ്ടുകൊണ്ട് മില്‍മ നടത്തിയ വിപുലമായ തയ്യാറെടുപ്പുകളും കാര്യക്ഷമമായ വിതരണ ശൃംഖലാ നിയന്ത്രണവുമാണ് വില്‍പ്പനയിലെ വര്‍ധനയ്ക്ക് പ്രധാന കാരണം.
സീസണല്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുള്ള മില്‍മയുടെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ ക്ഷീരോത്പന്ന വിപണിയിലെ മുന്‍നിര സ്ഥാനം നിലനിര്‍ത്താന്‍ മില്‍മയെ സഹായിച്ചു. വര്‍ധിച്ച ആവശ്യം നിറവേറ്റുന്നതിനായി ലഭ്യമായ വിവിധ സംഭരണ മാര്‍ഗങ്ങളും വിതരണ സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്തി.
ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും മില്‍മയുടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ മില്‍മ ചെയര്‍മാന്‍ അറിയിച്ചു.






