
ന്യൂഡൽഹി: കഴിഞ്ഞവർഷം നടപ്പാക്കിയ ജി.എസ്.ടി. പരിഷ്‌കാരങ്ങളുടെ ഫലം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപം ജി.എസ്.ടി. കൗൺസിൽ പരിശോധിക്കും. നികുതി കുറച്ച ഉടൻ മിക്ക സാധനങ്ങളുടെയും വില കുറഞ്ഞെങ്കിലും പിന്നീട് ഉയർന്നതായി പരാതിയുണ്ട്. ചില മരുന്നുകളുടെയും വീട്ടുപകരണങ്ങളുടെയും വില കമ്പനികൾ പഴയ നിലയിലേക്ക് ഉയർത്തിയെന്നാണ് പ്രധാന ആക്ഷേപം.
വിലവർധനയ്ക്ക് പിന്നിലെ കാരണങ്ങൾ അടുത്തമാസം ചേരുന്ന ജി.എസ്.ടി. കൗൺസിൽ യോഗം പരിശോധിക്കും. നികുതിയിളവിന്റെ ആനുകൂല്യം പൂർണമായും ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികൾ യോഗം സ്വീകരിക്കും.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി (എൻ.ഐ.പി.എഫ്.പി.) നടത്തിയ പഠനത്തിൽ ജി.എസ്.ടി. ഇളവുകൾ ഉപഭോക്താക്കളിലേക്ക് എത്തുന്നതിൽ സമ്മിശ്ര ഫലമാണ് കണ്ടെത്തിയത്.
*Consumer Price Index
വില കുറഞ്ഞ വിഭാഗങ്ങൾ
എയർ കണ്ടീഷണറുകൾ: 6.4% വില കുറഞ്ഞു.
മോട്ടോർ കാർ, ജീപ്പ്: 7.52% വില കുറഞ്ഞു.
മോട്ടോർ സൈക്കിൾ, സ്കൂട്ടർ: 5.19% വില കുറഞ്ഞു.
ആഗോളതലത്തിലെ വ്യാപാര തർക്കങ്ങളും പശ്ചിമേഷ്യയിലെ സംഘർഷവും കാരണം ഉത്പാദനച്ചെലവ് കൂടിയതാണ് വില വർധിക്കാൻ ഇടയാക്കിയതെന്നാണ് കമ്പനികളുടെ വാദം. എന്നാൽ ഡിമാൻഡിൽ ഇടിവുള്ള സാഹചര്യത്തിൽ വില കുറയ്ക്കുന്നത് വിൽപ്പന കൂട്ടാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
നിലവിൽ 5, 18, 40 ശതമാനം എന്നിങ്ങനെ മൂന്ന് തട്ടുകളിലുള്ള നികുതി ഘടനയാണുള്ളത്. കേന്ദ്ര ധനമന്ത്രി, കേന്ദ്ര ധനകാര്യ സഹമന്ത്രി, സംസ്ഥാനങ്ങൾ നാമനിർദേശം ചെയ്യുന്ന മന്ത്രിമാർ എന്നിവരടങ്ങിയ കൗൺസിൽ അടുത്തമാസമാണ് യോഗം ചേരുന്നത്.
മൊബൈൽ നിരക്കുകളെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചും യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടായേക്കും.






