ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 10 വര്‍ഷത്തെ താഴ്ന്ന നിലയില്‍

ന്യൂഡല്‍ഹി: ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) അനുപാതം 2023 മാര്‍ച്ചില്‍ 10 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.9 ശതമാനമായി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മൊത്ത, അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 2018 മാര്‍ച്ചിലെ 11.5 ശതമാനം, 6.1 ശതമാനം എന്ന നിലയില്‍ നിന്നും 2023 മാര്‍ച്ചില്‍ യഥാക്രമം 3.9 ശതമാനമായും 1.0 ശതമാനമായും കുറഞ്ഞിട്ടുണ്ട്.

ബാങ്കുകളെല്ലാം മികച്ച മൂലധന പര്യാപ്തതയുള്ളതാണെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രതികൂല സാഹചര്യത്തില്‍ പോലും ബാങ്കുകള്‍ക്ക് മിനിമം മൂലധന ആവശ്യകതകള്‍ പാലിക്കാന്‍ സാധിക്കും. അതേസമയം ബാങ്കിംഗ് ഇതര ധനകാര്യ ഇടനിലക്കാരുടെ (എന്‍ബിഎഫ്ഐ) ചില പോക്കറ്റുകള്‍ക്ക് ഉയര്‍ന്ന സ്വാധീനമുണ്ടെന്ന് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടി.

എഫ്എസ്ആറിന്റെ അവസാന ലക്കം പ്രസിദ്ധീകരിച്ചതിനുശേഷം, ആഗോള, ഇന്ത്യന്‍ ധനകാര്യ സംവിധാനങ്ങളുടെ വളര്‍ച്ചയുടെ പാതകള്‍ മാറിയിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് എഴുതുന്നു. യുഎസ്,യൂറോപ്പ് ബാങ്കിംഗ് പ്രക്ഷുബ്ധത സാമ്പത്തിക സംവിധാനത്തെ ബാധിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യയിലെ സാമ്പത്തിക മേഖല സുസ്ഥിരവും ഊര്‍ജ്ജസ്വലവുമാണ്. വായ്പയിലെ സുസ്ഥിരമായ വളര്‍ച്ച, കുറഞ്ഞ നിഷ്‌ക്രിയ ആസ്തികള്‍, മതിയായ മൂലധനം, പണലഭ്യത ബഫറുകള്‍ എന്നിവ ഇക്കാര്യം വ്യക്തമാക്കുന്നു.

X
Top