100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ഒബ്‌റോയി റിയാലിറ്റിയുടെ മോശം പ്രകടനം, തകര്‍ച്ച നേരിട്ട് റിയാലിറ്റി ഓഹരികള്‍

മുംബൈ: ഒബ്‌റോയി റിയാലിറ്റി മോശം ഒന്നാം പാദ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച റിയാലിറ്റി ഓഹരികള്‍ ഇടിഞ്ഞു. ഇതോടെ നിഫ്റ്റി റിയാലിറ്റി ഏതാണ്ട് 1 ശതമാനത്തോളം പൊഴിച്ചു.

റെയ്മണ്ട് ഓഹരികളാണ് വലിയ തോതില്‍ ഇടിവ് നേരിട്ടത്. 2 ശതമാനം ഇടിഞ്ഞ് 723 രൂപയിലാണ് ഓഹരിയുള്ളത്. ഫീനിക്‌സ് മില്‍സ്, ആനന്ദ് രാജ് എന്നിവ രണ്ട് ശതമാനം വീതവും ഗോദ് റേജ് പ്രോട്ടര്‍ട്ടീസ്, ബ്രിഗേഡ് എന്റര്‍പ്രൈസസ്, മാക്രോടെക്ക് ഡെവലപ്പേഴ്‌സ് എന്നിവ ഒരു ശതമാനം വീതവും ഡിഎല്‍എഫ്, ശോഭ എന്നിവ നേരിയ തോതിലും ഇടിവ് നേരിട്ടു.

ഒബ്‌റോയി റിയാലിറ്റി 0.46 ശതമാനം താഴ്ന്ന് 1826.20 ലെവലിലാണ് ക്ലോസ് ചെയ്തത്. നേരത്തെ കമ്പനിയുടെ ഒന്നാംപാദ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 28 ശതമാനം ഇടിഞ്ഞ് 584 കോടി രൂപയിലെത്തിയിരുന്നു. പ്രവര്‍ത്തന വരുമാനം 30 ശതമാനം ഇടിഞ്ഞ് 987.55 കോടി രൂപയായപ്പോള്‍ അറ്റാദായ മാര്ജിന്‍ 39.22 ശതമാനമായി കുറഞ്ഞു.

ഇബിറ്റ 607 കോടി രൂപ. ഓഹരിയൊന്നിന് 2 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാനും കമ്പനി തയ്യാറായിട്ടുണ്ട്.

X
Top