ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

നാല് ദിവസത്തെ നേട്ടം 70 ശതമാനം, മള്‍ട്ടിബാഗര്‍ നേട്ടത്തിനരികെ റിയാലിറ്റി ഓഹരി

ന്യൂഡല്‍ഹി: മികച്ച ഡിസംബര്‍പാദ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഓഹരി ഉയര്‍ന്നു. നാല് ദിവസത്തില്‍ 70 ശതമാനം നേട്ടമാണ് സ്‌റ്റോക്ക് കൈവരിച്ചത്. പ്രവര്‍ത്തനവരുമാനം 221 മടങ്ങ് ഉയര്‍ത്തി 5.8 കോടി രൂപയാക്കാന്‍ മൂന്നാം പാദത്തില്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു.

അറ്റാദായം 13.29 ശതമാനം മെച്ചപ്പെട്ട് 3.24 കോടി രൂപയായിട്ടുണ്ട്. മൊത്തം വരുമാനം 4.4 കോടി രൂപയില്‍ നിന്നും 8.5 കോടി രൂപയായും വളര്‍ന്നു. ഒരു ലോധഗ്രൂപ്പ് സ്ഥാപനമാണ് നാഷണല്‍ സ്റ്റാര്‍ഡേര്‍ഡ്‌സ്.

2022 ജനുവരി 25-ന്, മാക്രോടെക് ഡെവലപ്പേഴ്സിന്റെ (ലോധ) ഡയറക്ടര്‍ ബോര്‍ഡ് നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്, റോസ്ലാബ്‌സ് ഫിനാന്‍സ്, സനത്നഗര്‍ എന്റര്‍പ്രൈസസ് എന്നിവയുടെ ലയന പദ്ധതി പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ സ്ഥാപനങ്ങളില്‍ യഥാക്രമം 73.94 ശതമാനവും 74.25 ശതമാനവും 72.70 ശതമാനവും മാക്രോടെക്കിന് പങ്കാളിത്തമുണ്ട്. ലയനശേഷം നാഷണല്‍ സ്റ്റാന്‍ഡേര്‍ഡിലുള്ള ഓരോ 100 ഓഹരികള്‍ക്കും മാക്രോടെക് ഡെവലപ്പേഴ്‌സിന്റെ പൂര്‍ണ്ണമായി അടച്ചുതീര്‍ത്ത ഒന്‍പത് ഓഹരികള്‍ ലഭ്യമാക്കുമെന്നും അറിയിപ്പുണ്ടായി.

ലയന അനുപാതം നാഷണല്‍ സ്റ്റാന്‍ഡേര്‍ഡിന്റെ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് അനുകൂലമല്ലാത്തതിനാല്‍, പ്രഖ്യാപനത്തിന്റെ പിറ്റേന്ന് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലെത്തി. ഇതിനെത്തുടര്‍ന്ന്, മൂന്ന് കമ്പനികളിലെയും ഭൂരിപക്ഷം വരുന്ന ന്യൂനപക്ഷ ഓഹരി ഉടമകളുടെ അംഗീകാരത്തിന് ശേഷം മാത്രമേ ലയനം തുടരുകയുള്ളൂവെന്ന് മാക്രോടെക് ഡെവലപ്പേഴ്സ് വിശദീകരണം നല്‍കി.

നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഓഹരി കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 975 ശതമാനമാണ് ഉയര്‍ന്നത്. 2021 ജനുവരിയിലെ നിക്ഷേപം ഇപ്പോള്‍ 10.75 ലക്ഷം രൂപയായി ഉയര്‍ന്നിരിക്കും. ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഇത്.

X
Top