ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

പണപ്പെരുപ്പ അനുമാനം കൂട്ടി, വളര്‍ച്ചാ പ്രവചനം നിലനിര്‍ത്തി

മുംബൈ: ഈ സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ പ്രവചനം ഉയര്‍ത്തിയിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). ധനനയ അവലോകന കമ്മിറ്റി യോഗത്തിന് ശേഷം ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം പറഞ്ഞത്. റിപ്പോനിരക്ക് 6.5 ശതമാനത്തില്‍ മൂന്നാം തവണയും നിലനിര്‍ത്താന്‍ തയ്യാറായ ബാങ്ക്, 2023-24 സാമ്പത്തികവര്‍ഷത്തെ ജിഡിപി വളര്‍ച്ചാ അനുമാനത്തില്‍ മാറ്റം വരുത്തിയില്ല.

ജൂണ്‍ നയത്തില്‍ പ്രവചിച്ച 5.1 ശതമാനത്തില്‍ നിന്ന് 5.4 ശതമാനമായാണ് പണപ്പെരുപ്പ പ്രവചനം ഉയര്‍ത്തിയത്. മാത്രമല്ല, പണപ്പെരുപ്പം നിയന്ത്രിക്കാനായി കര്‍ശന നിലപാട് കേന്ദ്രബാങ്ക് തുടരും. രണ്ടാം പാദം, മൂന്നാം പാദം, നാലാം പാദം എന്നിവയിലെ പണപ്പെരുപ്പ അനുമാനം യഥാക്രമം 6.2 ശതമാനം, 5.7 ശതമാനം, 5.2 ശതമാനം എന്നിങ്ങനെയാണ്.

ജൂണ്‍ നയത്തില്‍ രണ്ടാം പാദത്തിലെ പണപ്പെരുപ്പം 5.2 ശതമാനമായും മൂന്നാം പാദം 5.4 ശതമാനമായും നാലാം പാദത്തില്‍ 5.2 ശതമാനമായും മാറ്റിയിരുന്നു.എല്‍നിനോ പ്രത്യാഘാതങ്ങളും ആഗോള ഭക്ഷ്യവിലയും സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അവയെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണറും എംപിസി ചെയര്‍മാനുമായ ശക്തികാന്ത ദാസ് പറഞ്ഞു. നയപരമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു ഗവര്‍ണര്‍.

4% ലക്ഷ്യത്തിലേക്ക് പണപ്പെരുപ്പം താഴ്ത്താന്‍ ആര്‍ബിഐ പ്രതിജ്ഞാബദ്ധമാണ്.ഉയര്ന്ന പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്, കടുത്ത കാലാവസ്ഥ എന്നിവ വെല്ലുവിളിയാണെന്ന് പറഞ്ഞ ഗവര്‍ണര്‍, പച്ചക്കറി വില വരും മാസങ്ങളില്‍ കുറയുമെന്ന് പ്രവചിച്ചു. കാലാവസ്ഥ വ്യതിയാനവും എല്‍നിനോ ഭീഷണിയുമാണ് ഭക്ഷ്യവില ഉയര്‍ത്തുന്നത്.

2023-24 ലെ ജിഡിപി വളര്‍ച്ച 6.5 ശതമാനമായിരിക്കുമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. അപകടസാധ്യതകള്‍ സന്തുലിതമാക്കിയിരിക്കുന്നു. അതിനാല്‍ ഒന്നാംപാദത്തില്‍ 8 ശതമാനവും രണ്ടാംപാദത്തില്‍ 6.5 ശതമാനവും മൂന്നാംപാദത്തില്‍ 6 ശതമാനവും നാലാംപാദത്തില്‍ 5.7 ശതമാനവും സമ്പദ് വ്യവസ്ഥ വളരും.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ന്യായമായ വേഗതയില്‍ വളരുകയും ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുകയും ആഗോള വളര്‍ച്ചയ്ക്ക് 15 ശതമാനം സംഭാവന നല്‍കുകയും ചെയ്യുന്നു.മെച്ചപ്പെട്ട ശക്തിയും സ്ഥിരതയുമാണ് സമ്പ്ദവ്യവസ്ഥ പ്രകടിപ്പിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

X
Top