ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

വിദേശനാണ്യശേഖരം വര്‍ധിപ്പിക്കാന്‍ ആർബിഐ പുതിയ നടപടികള്‍ പ്രഖ്യാപിച്ചേക്കും

മുംബൈ: വിദേശനാണ്യശേഖരം വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് പുതിയ നടപടികള്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രവാസികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപനത്തില്‍ ഉണ്ടായേക്കാം.

2022ന്റെ തുടക്കത്തില്‍ 13 മാസത്തെ ഇറക്കുമതിക്കാവശ്യമായ വിദേശനാണ്യം ഇന്ത്യയുടെ ശേഖരത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഒന്‍പതു മാസത്തെ ഇറക്കുമതിക്കു മാത്രമേ തികയൂ.

ഒരു വര്‍ഷം മുമ്പ് 64,240 കോടി ഡോളര്‍ ഉണ്ടായിരുന്ന ശേഖരം ഇപ്പാേള്‍ 54,565 കോടി ഡോളറായി കുറഞ്ഞു. രൂപയെ താങ്ങി നിര്‍ത്താനുള്ള വില്‍പന മാത്രമല്ല ശേഖരം കുറയാന്‍ കാരണം. ഡോളറിലല്ലാത്ത നിക്ഷേപങ്ങളുടെയും സ്വര്‍ണത്തിന്റെയും ഡോളര്‍മൂല്യം കുറഞ്ഞതും വലിയ നഷ്ടം വരുത്തി.

ഡോളര്‍ സൂചിക ഈ വര്‍ഷം 21 ശതമാനത്തോളം ആണ് ഉയര്‍ന്നത്. യൂറോയും ജാപ്പനീസ് യെനും ഒക്കെ വലിയ താഴ്ചയിലായപ്പോള്‍. അവയിലെ നിക്ഷേപങ്ങളുടെ വിലയും (ഡോളറില്‍) ഇടിഞ്ഞു. ഡോളറിനോട് ഇക്കൊല്ലം ഇതു വരെ യൂറോ 17.45 ശതമാനവും യെന്‍ 25.7 ശതമാനവും താഴ്ന്നു. അതേ സമയം ഇന്ത്യന്‍ രൂപയുടെ താഴ്ച 9.5 ശതമാനം മാത്രമാണ്.

X
Top