രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

കറന്‍സി പ്രിന്റിംഗ് പ്രസുകളോട് 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ ആര്‍ബിഐ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: നോട്ട് പ്രിന്റിംഗ് പ്രസുകളോട് 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിരിക്കയാണ് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ). 2000 രൂപ പിന്‍വലിച്ച സാഹചര്യത്തില്‍ കൂടുതല്‍ 500 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാനാണ് ഇത്. 2000 രൂപ തിരിച്ചു നല്‍കാന്‍ തയ്യാറായി ഉപഭോക്താക്കള്‍ കൂട്ടമായി ബാങ്കുകളില്‍ എത്തുകയാണ്.

പല നഗരങ്ങളിലെ ബാങ്ക് ശാഖകളിലും തിരക്ക് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ 2,000 രൂപ നോട്ടുകള്‍ മാറ്റാന്‍ തിരക്കുണ്ടെങ്കിലും നിക്ഷേപിക്കാനെത്തുന്നവര്‍ കുറവാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2018 ലും സമാനമായി കറന്‍സി അച്ചടി പ്രസുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്നു.

എടിഎമ്മുകളില്‍ കറന്‍സി ക്ഷാമം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (എസ്പിഎംസിഐഎല്‍) നാല് പ്രസ്സുകള്‍ ദിവസവും ശരാശരി 18-19 മണിക്കൂര്‍ 3-4 മണിക്കൂര്‍ ഇടവേളയില്‍ പ്രവര്‍ത്തിക്കുന്നു. 2016 നോട്ട്് നിരോധനക്കാലത്തും സമാനമായി പ്രസുകള്‍ 24×7 പ്രവര്‍ത്തിച്ചു.

X
Top