കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ട്: 2023 സാമ്പത്തിക വര്‍ഷത്തില്‍ ഫോറെക്സ് നേട്ടങ്ങള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മെയ് 30 ന് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, വിദേശനാണ്യ നേട്ടങ്ങള്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി. വിദേശ ഇടപാടുകളില്‍ നിന്നുള്ള നേട്ടം 50 ശതമാനം ഉയര്‍ന്ന് 1.03 ലക്ഷം കോടി രൂപയാകുകയായിരുന്നു.

ആര്‍ബിഐ വരുമാനമായ 2.35 ലക്ഷം കോടി രൂപയുടെ 44 ശതമാനമാണ് വിദേശ നാണ്യ ഇടപാടുകള്‍ സംഭാവന ചെയ്തത്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രബാങ്കിന്റെ എഫ്എക്സ് നേട്ടം 1.03 ലക്ഷം കോടി രൂപയാണ്. 213 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് വിദേശ കറന്‍സി വില്‍പ്പനയാണ് നേട്ടം സ്വന്തമാക്കാന്‍ ആര്‍ബിഐയെ സഹായിച്ചത്.

സമാഹരിച്ചതിനേക്കാള്‍ ഉയര്‍ന്നവിലയിലാണ് ബാങ്ക് വിദേശ കറന്‍സി വില്‍ക്കുന്നത്. ഫോറിന്‍ കറന്‍സി ഹോള്‍ഡിംഗുകളുടെ ഏറ്റെടുക്കല്‍ ചെലവ് ഡോളറിന് 62-65 രൂപ നിരക്കിലാണെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 2022-23 സാമ്പത്തികവര്‍ഷത്തില്‍ 76.2-82.7 രൂപ വരെ ആയിരുന്നു.

അതിനാല്‍ ഗണ്യമായ ലാഭത്തില്‍ ഡോളര്‍ വില്‍പന നടത്താനായി. വിനിമയ നിരക്കിലെ ചാഞ്ചാട്ടം കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് 2022-23 ല്‍ ധാരാളം ഡോളര്‍ വിറ്റു. യുദ്ധവും ആഗോള ചരക്ക് വിലയിലെ ഉയര്‍ച്ചയും കാരണം രൂപ കടുത്ത സമ്മര്‍ദ്ദത്തിലുമായി.

ഇതോടെ ബജറ്റ് പ്രതീക്ഷയെ മറികടക്കുന്ന രീതിയില്‍ ഡിവിഡന്റ് കേന്ദ്രസര്‍ക്കാറിന് നല്‍കാന്‍ ആര്‍ബിഐയ്ക്കായി. 87416 കോടി രൂപയാണ് ലാഭവിഹിത ഇനത്തില്‍ ഈ മാസം ആര്‍ബിഐ കേന്ദ്രസര്‍ക്കാറിന് നല്‍കിയത്. 48,000 കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്താണിത്.

X
Top