ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

യുഎസ് പ്രതിരോധ വിപണിയിൽ പ്രവർത്തനം വിപുലീകരിച്ച് രാംകോ സിസ്റ്റംസ്

ചെന്നൈ: വടക്കേ അമേരിക്കൻ പ്രതിരോധ വിപണിയിൽ പ്രവർത്തനം വിപുലീകരിക്കുന്നതിനായി സോഫ്‌റ്റ്‌വെയർ സ്ഥാപനമായ രാംകോ സിസ്റ്റംസ് അടുത്തിടെ അതിന്റെ യുഎസ് ആസ്ഥാനമായുള്ളതും പൂർണ ഉടമസ്ഥതയിലുള്ളതുമായ അനുബന്ധ സ്ഥാപനമായ രാംകോ സിസ്റ്റംസ് ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഇൻകോർപ്പറേറ്റഡ് (ആർഎസ്‌ഡിഎസ്‌ഐ) രൂപീകരിച്ചിരുന്നു.

വിപുലീകരണത്തിന്റെ ഭാഗമായി ആർഎസ്‌ഡിഎസ്‌ഐ ഡാളസിലും വാഷിംഗ്ടൺ ഡിസിയിലും പുതിയ ഓഫീസുകൾ തുറന്നു. കൂടാതെ പുതിയ പ്രതിരോധ സ്ഥാപനത്തിന്റെ ഭാഗമായി, സംഘടനയെ നയിക്കാൻ രാംകോ സിസ്റ്റംസ് യുഎസ് മിലിട്ടറി, ഡിഫൻസ് ഇൻഡസ്ട്രിയിലെ അതികായൻമാരെ നിയമിച്ചിട്ടുണ്ട്.

പ്രതിരോധ, സുരക്ഷാ സംഘടനയുടെ രൂപീകരണം രാംകോ ഏവിയേഷന്റെ ഒരു പ്രധാന നാഴികക്കല്ലാണ്, കൂടാതെ യുഎസ് പ്രതിരോധ വിപണിയിലെ തങ്ങളുടെ വളർച്ചയ്‌ക്കുള്ള ഒരു പ്രധാന ഘടനാപരമായ നിക്ഷേപമാണിതെന്നും അമേരിക്കയിലെ രാംകോ സിസ്റ്റംസ് കോർപ്പറേഷൻ പ്രസിഡന്റും ചീഫ് കസ്റ്റമർ ഓഫീസറുമായ മനോജ് കുമാർ സിംഗ് പറഞ്ഞു.

ഡിപ്പോ മെയിന്റനൻസ് മുതൽ പ്രതിരോധ വകുപ്പിലുടനീളം സേവനങ്ങൾ നൽകുന്ന പ്രധാന യുഎസ് ഡിഫൻസ് പ്രൈം കോൺട്രാക്ടർമാർക്ക് രാംകോ സിസ്റ്റംസ് സേവനം നൽകുന്നു. ഇത് ഇൻ-സർവീസ് എയർക്രാഫ്റ്റുകൾക്കായുള്ള എയർക്രാഫ്റ്റ് ഫ്ലീറ്റ് മാനേജ്മെന്റ്, ഗവൺമെന്റ് ഫെസിലിറ്റി മാനേജ്മെന്റ്, പൈലറ്റ് പരിശീലനം, വിമാനങ്ങൾക്കുള്ള ലോജിസ്റ്റിക്സ് സുസ്ഥിര പിന്തുണ, ഏവിയേഷൻ എംആർഒ പ്രവർത്തനങ്ങൾ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

X
Top