എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆ ജിഎസ്ടി യോഗത്തിൽ നിർണായക തീരുമാനങ്ങൾ ◆ ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆

മസ്കിന്റെ കരുത്തിൽ ആന്ത്രോപിക്; തകർച്ചയുടെ മുനമ്പിൽ ഓപ്പൺ എഐ

രാജ്യാന്തര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിൽ വൻ അഴിച്ചുപണികൾക്ക് തുടക്കമിട്ടുകൊണ്ട് ആന്ത്രോപിക്, ഇലോൺ മസ്കിന്റെ സ്പേസ് എക്സുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു.

സ്പേസ് എക്സിന്റെ അത്യാധുനിക ഡാറ്റാ സെന്ററുകൾ ഉപയോഗിക്കുന്നതിലൂടെ എഐ മോഡലായ ‘ക്ലോഡിന്റെ കംപ്യൂട്ടിങ് കരുത്ത് വർദ്ധിപ്പിക്കാനാണ് ആന്ത്രോപിക് ലക്ഷ്യമിടുന്നത്.

കടുത്ത ആഭ്യന്തര കലഹത്തിൽ ഓപ്പൺ എഐ
ഭൂമിയിലെ ഡാറ്റാ സെന്ററുകൾക്ക് പുറമെ, ഭാവിയിൽ ബഹിരാകാശത്ത് എഐ സർവറുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള വിപ്ലവകരമായ ചർച്ചകളും ഇരു കമ്പനികളും സജീവമാക്കിയിട്ടുണ്ട്. അതേസമയം, എഐ രംഗത്തെ കരുത്തരായ ഓപ്പൺ എഐ (OpenAI) കടുത്ത ആഭ്യന്തര കലഹത്തിലാണ്.

സിഇഓ സാം ആൾട്ട്മാന്റെ നേതൃത്വത്തിനെതിരെ കമ്പനിക്കുള്ളിൽ നിന്നുതന്നെ വലിയ പ്രതിഷേധങ്ങൾ ഉയരുകയാണ്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുക എന്ന മൂല്യങ്ങളിൽ നിന്ന് കമ്പനി വ്യതിചലിക്കുന്നു എന്നാരോപിച്ച് മുൻനിര ഗവേഷകരും ഉദ്യോഗസ്ഥരും രാജിവെക്കുന്നത് ഓപ്പൺ എഐയുടെ നിലനിൽപ്പിനെത്തുടന്നെ ബാധിച്ചിരിക്കുന്നു.

ആന്ത്രോപിക്കിന്റെ റോക്കറ്റ് വേഗത്തിലുള്ള കുതിപ്പും ഓപ്പൺ എഐയിലെ നേതൃത്വ പ്രതിസന്ധിയും എഐ വിപണിയിലെ ശക്തിസമവാക്യങ്ങളെ പാടെ മാറ്റിമറിക്കുകയാണ്. മസ്കിന്റെ സാങ്കേതിക പിന്തുണയോടെ ആന്ത്രോപിക് മുന്നേറുമ്പോൾ, ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാനാകാതെ ഉഴലുകയാണ് ഓപ്പൺ എഐ.

X
Top