രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

അരലക്ഷം ജനസംഖ്യയുള്ളിടത്ത് റെയില്‍പ്പാത; സാധ്യതാപട്ടികയില്‍ കേരളത്തിലെ 4 നഗരങ്ങള്‍

കൊച്ചി: റെയില്വേ സൗകര്യം ഇല്ലാത്ത, അരലക്ഷത്തിനുമേല് ജനസംഖ്യയുള്ള നഗരങ്ങളിലേക്ക് പുതിയപാത നിര്മിക്കാന് റെയില്വേ ഒരുങ്ങുന്നു. കേരളത്തില് നിന്ന് മഞ്ചേരി, മലപ്പുറം, കൊടുങ്ങല്ലൂര്, നെടുമങ്ങാട് എന്നീ നഗരങ്ങള് റെയില്വേ ബോര്ഡിന്റെ സാധ്യതാപട്ടികയില് ഇടംനേടി.

സാധ്യത പഠിക്കാന് സോണല് റെയില്വേ ഓഫീസുകള്ക്ക് റെയില്വേ ബോര്ഡ് കഴിഞ്ഞ ദിവസം നിര്ദേശം നല്കി. ഡിസംബര് രണ്ടിനകം റിപ്പോര്ട്ട് നല്കണം.

52,405 ജനസംഖ്യയുള്ള തൊടുപുഴ നഗരസഭയുടെ വിശദാംശങ്ങള് അടങ്ങിയ ഫോര്മാറ്റാണ് സാധ്യത പഠിക്കാനായി റെയില്വേ ബോര്ഡ് നല്കിയത്.

തൊടുപുഴ നിലവില് അങ്കമാലി-ശബരി റെയില്വേ പദ്ധതിയുടെ ഭാഗമാണ്. അതിനാലാണ് പുതിയ സാധ്യതാപട്ടികയില് തൊടുപുഴ ഉള്പ്പെടാത്തത്. ശബരിപാതയ്ക്ക് അനുമതി വേഗംലഭിക്കാനും പുതിയ നീക്കം വഴിയൊരുക്കിയേക്കും.

ഗതാഗത വികസനത്തിനുള്ള പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയില് ശബരിപാത ഉള്പ്പെടുത്തുന്നതിന് ചര്ച്ചകള് സജീവമാണ്. നിര്ദിഷ്ട ശബരിപദ്ധതിയുടെ മൂന്നാംഘട്ടത്തിലുള്ള നെടുമങ്ങാട് (ജനസംഖ്യ 60,161) സാധ്യതാപട്ടികയിലുള്ളതും ശബരിപാതയ്ക്ക് ഗുണമാകും.

ഗതിശക്തി പദ്ധതിക്കുവേണ്ടി ഗുജറാത്തിലെ ഭാസ്കരാചാര്യ നാഷണല് ഇന്സ്റ്റ്യൂട്ട് ഫോര് സ്പെയ്സ് ആപ്ലിക്കേഷന്സ് ആന്ഡ് ജിയോ ഇന്ഫോമാറ്റിക്സ് (ബിഐഎസ്എജി) ആണ് 80 നഗരങ്ങളെ തിരഞ്ഞെടുത്തത്.

X
Top