ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

റെയില്‍ ഓഹരികള്‍ മുന്നേറ്റം തുടരുന്നു

റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഹരി വില ഇന്ന്‌ 11 ശതമാനം ഉയര്‍ന്നു. 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയായ 578.50 രൂപ ഈ ഓഹരി രേഖപ്പെടുത്തി. മറ്റ്‌ പൊതുമേഖലാ റെയില്‍ ഓഹരികളായ ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍, ഐആര്‍എഫ്‌സി എന്നിവയും 52 ആഴ്‌ചത്തെ ഉയര്‍ന്ന വില കൈവരിച്ചു.

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യത്തെ പൂര്‍ണ ബജറ്റ്‌ ജൂലായ്‌ 23ന്‌ അവതരിപ്പിക്കാനിരിക്കെ റെയില്‍ മേഖലയ്‌ക്കായി കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ്‌ ഓഹരികളുടെ വില മുന്നേറുന്നതിന്‌ പിന്നില്‍.

റെയില്‍വേ ഓഹരികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പല മടങ്ങ്‌ നേട്ടമാണ്‌ നല്‍കിയത്‌. അടിസ്ഥാന സൗകര്യ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ മൂലധന നിക്ഷേപം നടത്തുമെന്ന പ്രതീക്ഷയിലാണ്‌ ഈ ഓഹരികളുടെ മുന്നേറ്റം തുടരുന്നത്‌.

മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം റെയില്‍ ഓഹരികളില്‍ ശക്തമായ മുന്നേറ്റമാണുണ്ടായത്‌. അശ്വിനി വൈഷ്‌ണവ്‌ റെയില്‍ മന്ത്രിയായി തുടര്‍ന്നത്‌ ഈ ഓഹരികളുടെ നവോന്മേഷം പകര്‍ന്നു.

X
Top