ഇന്ത്യയുടെ വ്യവസായ മേഖലയിൽ വൻ കുതിപ്പ്; കോർ സെക്ടർ വളർച്ച 7.9% ◆ പുനരുപയോഗ ഊർജ വിതരണം വേഗത്തിലാക്കാൻ ‘ഗ്രീൻ എനർജി കോറിഡോർ-III’ പദ്ധതിയുമായി കേന്ദ്ര സർക്കാർ ◆ ഫുഡ് ഡെലിവറി, റൈഡ് പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് പെൻഷനും ഇൻഷുറൻസുമായി കേന്ദ്രം ◆ ഇന്ത്യയുടെ മിഡിൽ ഈസ്റ്റ് എണ്ണ ഇറക്കുമതി യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് ◆ ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതി 483 മില്യൺ ഡോളറിലെത്തി ◆

ജൂ​​ണി​​ൽ ഇന്ത്യൻ ഇ​​ക്വി​​റ്റി മ്യൂ​​ച്ച​​ൽ ഫ​​ണ്ടു​​ക​​ളി​​ലെ നി​​ക്ഷേ​​പം ഉ​​യ​​ർ​​ന്നു

മും​​ബൈ: അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് മ്യൂ​​ച്വ​​ൽ ഫ​​ണ്ട്സ് ഇ​​ൻ ഇ​​ന്ത്യ (എ​​എം​​എ​​ഫ്ഐ) പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, ജൂ​​ണി​​ൽ മ്യൂ​​ച്ച​​ൽ ഫ​​ണ്ടു​​ക​​ളി​​ലേ​​ക്കു​​ള്ള നി​​ക്ഷേ​​പം വ​​ർ​​ധി​​ച്ചു.

മേ​​യ് മാ​​സ​​ത്തി​​ലെ 22,908 കോ​​ടി രൂ​​പ​​യി​​ൽ നി​​ന്ന് ജൂ​​ണി​​ൽ ഇ​​ക്വി​​റ്റി മ്യൂ​​ച്വ​​ൽ ഫ​​ണ്ടു​​ക​​ളി​​ലേ​​ക്കു​​ള്ള നി​​ക്ഷേ​​പം 26.5 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 28,973 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി. ജൂ​​ണ്‍ മാ​​സ​​ത്തി​​ൽ നി​​ക്ഷേ​​പ​​ക​​രെ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ആ​​ക​​ർ​​ഷി​​ച്ച​​ത് മി​​ഡ്-​​കാ​​പ് ഫ​​ണ്ടു​​ക​​ളാ​​ണ്; 6,090 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പ​​മാ​​ണ് ഇ​​തി​​ൽ എ​​ത്തി​​യ​​ത്.

സ്മോ​​ൾ-​​കാ​​പ് ഫ​​ണ്ടു​​ക​​ൾ 5,602 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പ​​വു​​മാ​​യി തൊ​​ട്ടു​​പി​​ന്നാ​​ലെ​​യു​​ണ്ട്. അ​​തേ​​സ​​മ​​യം ഫ്ലെ​​ക്സി-​​കാ​​പ് ഫ​​ണ്ടു​​ക​​ൾ​​ക്ക് 5,231 കോ​​ടി രൂ​​പ ല​​ഭി​​ച്ചു. ലാ​​ർ​​ജ് ആ​​ൻ​​ഡ് മി​​ഡ്-​​കാ​​പ് ഫ​​ണ്ടു​​ക​​ളി​​ൽ 4,321 കോ​​ടി രൂ​​പ​​യു​​ടെ​​യും മ​​ൾ​​ട്ടി-​​കാ​​പ് ഫ​​ണ്ടു​​ക​​ളി​​ൽ 3,070 കോ​​ടി രൂ​​പ​​യു​​ടെ​​യും നി​​ക്ഷേ​​പം വ​​ന്നു.

നി​​ക്ഷേ​​പ​​ത്തി​​ൽ തി​​രി​​ച്ചു​​വ​​ര​​വു​​ണ്ടാ​​യെ​​ങ്കി​​ലും, മാ​​ർ​​ച്ച്, ഏ​​പ്രി​​ൽ മാ​​സ​​ങ്ങ​​ളി​​ലെ നി​​ര​​ക്കു​​ക​​ളി​​ലും താ​​ഴെ​​യാ​​ണി​​ത്. മാ​​ർ​​ച്ചി​​ൽ 40,000 കോ​​ടി രൂ​​പ​​യ്ക്കും ഏ​​പ്രി​​ലി​​ൽ 38,000 കോ​​ടി രൂ​​പ​​യ്ക്കും മു​​ക​​ളി​​ലാ​​ണ് നി​​ക്ഷേ​​പം ന​​ട​​ന്ന​​ത്.

ഇ​​ക്വി​​റ്റി സ്കീ​​മു​​ക​​ളു​​ടെ ആ​​കെ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന ആ​​സ്തി (എ​​യു​​എം) മേ​​യ് മാ​​സ​​ത്തി​​ലെ 36.14 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ നി​​ന്ന് ജൂ​​ണി​​ൽ 37.34 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു. ഹൈ​​ബ്രി​​ഡ് ഫ​​ണ്ടു​​ക​​ളി​​ലും ഉ​​യ​​ർ​​ന്ന നി​​ക്ഷേ​​പം എ​​ത്തി​​ച്ചേ​​ർ​​ന്നു.

X
Top