പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

അല്‍പൈന്‍ ടെക്‌സ്‌വേള്‍ഡ്‌ ഐപിഒ നാളെ മുതല്‍

ല്‍പൈന്‍ ടെക്‌സ്‌വേള്‍ഡ്‌്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) നാളെ ആരംഭിക്കും. ജൂലായ്‌ 16 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 100-105 രൂപയാണ്‌ ഇഷ്യു വില. 142 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ജൂലായ്‌ 20ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും.

ജൂലായ്‌ 21ന്‌ ഓഹരികള്‍ ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും. ഐപിഒ വഴി 126.25 കോടി രൂപയാണ്‌ സമാഹരിക്കുന്നത്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌. കമ്പനി 1.2 കോടി ഓഹരികളാണ്‌ വില്‍ക്കുന്നത്‌.

ടെക്‌സ്റ്റൈല്‍ വ്യവസായത്തിന്‌ ആവശ്യമായ തുണികളും നൂലും നിര്‍മിക്കുന്ന കമ്പനിയാണ്‌ അല്‍പൈന്‍ ടെക്‌സ്‌വേള്‍ഡ്‌.

ഐപിഒ വഴി സമാഹരിക്കുന്ന തുക നെയ്‌ത്ത്‌ യൂണിറ്റ്‌ സ്ഥാപിക്കുന്നതിനും കടം തിരിച്ചടക്കുന്നതിനും ഉല്‍പ്പാദന ശേഷി കൂട്ടുന്നതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

X
Top