ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

ഒന്നാം പാദത്തിൽ തിളങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്

തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്കിന് നടപ്പു സാമ്പത്തിക വർഷത്തിലെ (2026-27) ആദ്യ പാദത്തിൽ 377.63 കോടി രൂപയുടെ ലാഭം. മുൻവർഷത്തെ സമാനപാദത്തിൽ ഇത് 321.95 കോടി രൂപയായിരുന്നു. 17.29 ശതമാനത്തിന്റെ വർധന. ബാങ്കിന്റെ മൊത്ത പലിശ വരുമാനം 23.05% വളർന്ന് 1205 കോടി രൂപയിലെത്തി. ഇത് റെക്കോർഡാണ്.

നിക്ഷേപം കൂടി
ബാങ്കിന്റെ ചില്ലറ നിക്ഷേപം 1,09,368 കോടി രൂപയിൽ നിന്ന് 1,24,306 കോടി രൂപയായി വർധിച്ചു. മുൻവർഷത്തേക്കാൾ 14,938 കോടി രൂപ കൂടി. 13.66% വളർച്ച. പ്രവാസി നിക്ഷേപം 12.82% വർധിച്ച് 36,432 കോടി രൂപയിലെത്തി. മുൻ വർഷം ഇത് 32,293 കോടി രൂപയായിരുന്നു. 4139 കോടി രൂപയുടെ വർധന. കറന്റ് അക്കൗണ്ട്, സേവിങ്ങ്സ് അക്കൗണ്ടുകളിലെ (കാസ) നിക്ഷേപത്തിൽ 14.61% കൂടി. സേവിങ്ങ്സ് ബാങ്കിൽ 16.51 ശതമാനവും കറണ്ട് അക്കൗണ്ടിൽ 6.95 ശതമാനവും വളർച്ചയുണ്ടായി.

വായ്പയിലും വളർച്ച
ഒന്നാം പാദത്തിൽ കമ്പനിയുടെ വായ്പയിലും വളർച്ചയുണ്ടായി.ആകെ വായ്പ വിതരണം 17.01% വളർച്ചയോടെ 89,198 കോടി രൂപയിൽ നിന്ന് 1,04,368 കോടി രൂപയിലെത്തി. 15,170 കോടി രൂപയുടെ വർധന. കോർപ്പറേറ്റ് വിഭാഗത്തിലെ വായ്പ തുക 37,110 കോടി രൂപയിൽ നിന്ന് 41,704 കോടി രൂപയായി. മുൻവർഷത്തെ അപേക്ഷിച്ച് 12.38 ശതമാനത്തിന്റെ വളർച്ച. സ്വർണ വായ്പ 17,446 കോടി രൂപയിൽ നിന്ന് 24,930 കോടി രൂപയായി.

7,484 കോടി രൂപയുടെ (42.90%) വളർച്ചയാണ് ഉണ്ടായത്. ബിസിനസ് വായ്പ 12,660 കോടി രൂപയിൽ നിന്ന് 14,391 കോടി രൂപയിലെത്തി. മോർട്ട്ഗേജ് വായ്പ 3,278 കോടി രൂപയിൽ നിന്ന് 5,856 കോടി രൂപയായി വർധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 78.65 ശതമാനത്തിന്റെ വർധന. വാഹന വായ്പ 2,217 കോടി രൂപയിൽ നിന്ന് 280 കോടി രൂപ വർധിച്ച് 2,497 കോടി രൂപയായി. 12.63 ശതമാനം വർധന.

ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തികൾ മുൻ വർഷത്തെ 3.15 ശതമാനത്തിൽ നിന്നും 177 ബേസിസ് പോയിന്റുകൾ കുറഞ്ഞ് 1.38 ശതമാനത്തിലെത്തി. അറ്റ നിഷ്ക്രിയ ആസ്തികൾ മുൻവർഷത്തെ 0.68 ശതമാനത്തിൽ നിന്നും 42 പോയിന്റുകൾ കുറച്ച് 0.26 ശതമാനത്തിലെത്തി.

എഴുതിത്തള്ളൽ ഉൾപ്പെടുത്തിയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 247 പോയിന്റുകൾ വർധിച്ച് 81.40 ശതമാനമായി. മുൻ വർഷം ഇത് 78.93 ശതമാനമായിരുന്നു. എഴുതിത്തള്ളലിന് പുറമേയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരിപ്പ് അനുപാതം 569 പോയിന്റുകൾ വർധിച്ച് 94.51 ശതമാനമായി. മുൻവർഷം ഇത് 88.82 ശതമാനമായിരുന്നു.

X
Top