സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

17 എൽഎൻജി കപ്പലുകളുടെ നിർമാണത്തിന് കരാറിൽ ഒപ്പ് വെച്ച് ഖത്തർ എനർജി

ദോഹ: കൊറിയൻ കപ്പൽ നിർമാണ കമ്പനിയായ എച്ച്.ഡി ഹ്യൂണ്ടായ് ഹെവി ഇൻഡസ്ട്രീസുമായി അത്യാധുനിക എൽ.എൻ.ജി കപ്പലിന്റെ നിർമാണത്തിൽ കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജി.

ദ്രവീകൃത പ്രകൃതിവാതക ഉൽപാദനത്തിലും വിതരണത്തിലും ലോകത്തെ മുൻനിര ശക്തിയായ ഖത്തറിന്റെ പ്രകൃതിവാതക നീക്കത്തിലെ ശ്രദ്ധേയ കാൽവെപ്പാണ് പുതിയ കപ്പലുകളുടെ നിർമാണം സംബന്ധിച്ച കരാർ.

17 കപ്പലുകൾക്കായി 1420 കോടി റിയാലിന്റെ കരാറിനാണ് ഖത്തർ എനർജിയും എച്ച്.എച്ച്.ഐയും കരാറിൽ ഒപ്പുവെച്ചത്. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളിൽ ഖത്തര്‍ ഊര്‍ജ സഹമന്ത്രി സഅദ് അല്‍കഅബിയാണ് കൊറിയന്‍ കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചത്.

കൊറിയ ഷിപ് ബിൽഡിങ് ആൻഡ് ഓഫ്ഷോർ എൻജിനീയറിങ് വൈസ് ചെയർമാനും സി.ഇ.ഒയുമായ ക സാം യുനും പങ്കെടുത്തു.

രാജ്യത്തിന്റെ സ്വപ്ന പദ്ധതിയായ നോര്‍ത്തി ഫീല്‍ഡ് പ്രോജക്ട് പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ കപ്പലുകള്‍ ‌ആവശ്യമായി വരുന്നത് മുൻകൂട്ടിക്കണ്ടാണ് അത്യാധുനിക എൽ.എൻ.ജി കപ്പലിന് ഓർഡർ നൽകിയത്.

പ്രോജക്ടില്‍ നിന്നുള്ള എൽ.എൻ.ജി വില്‍പന ഈ വര്‍ഷംതന്നെ ആരംഭിക്കാൻ കഴിയുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോ‌ടൊപ്പം പഴയ കപ്പലുകള്‍ മാറ്റുന്നതും ഖത്തറിന്റെ പരിഗണനയിലുണ്ട്.

ഹ്യുണ്ടായ് ഹെവി ഇന്‍ഡസ്ട്രീസുമായുള്ള കരാറോടെ ഖത്തര്‍ എനര്‍ജിയും പങ്കാളികളും വാങ്ങുന്ന പുതിയ കപ്പലുകളുടെ എണ്ണം 77 ആയി. ആദ്യഘട്ടത്തിൽ കൊറിയ, ചൈന ഉൾപ്പെടെ ഷിപ്‍യാഡുകളിൽ 60 കപ്പലുകളുടെ നിർമാണത്തിൽ ഖത്തർ എനർജി കരാറിൽ ഒപ്പുവെച്ചിരുന്നു.

കൊറിയൻ കമ്പനിയുമായുള്ള ദീർഘകാല പങ്കാളിത്തത്തിലെ ഏറ്റവും പുതിയ നാഴികക്കല്ലായി പുതിയ കപ്പലുകളുടെ നിർമാണ കരാർ മാറിയെന്ന് മന്ത്രി സഅദ് അൽ കഅബി പറഞ്ഞു.

ഏറ്റവും മികച്ച സാങ്കേതിക മികവും പരിസ്ഥിതി സൗഹൃദവുമായാണ് കപ്പലുകളുടെ നിർമാണമെന്നും കാർബൺ ബഹിർഗമനവും കുറഞ്ഞ ഇന്ധന ഉപയോഗവുമുള്ളവയാണ് ഇവയെന്നും അദ്ദേഹം പറഞ്ഞു.

X
Top