ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾഏപ്രിലില്‍ നടന്നത് 2,235 കോടി യുപിഐ ഇടപാടുകള്‍104 ടണ്‍ സ്വര്‍ണ്ണം തിരികെയെത്തിച്ച് ഇന്ത്യവളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്

വെനസ്വേല ഇന്ധനത്തിന് ലോകമെങ്ങും വൻ ഡിമാൻഡ്

ശ്ചിമേഷ്യൻ യുദ്ധം നടക്കുന്നതിനിടെ ഇന്ധന വില്പനയിൽ നേട്ടമുണ്ടാക്കി വെനസ്വേല. 2026 ഏപ്രിൽ മാസത്തിൽ പ്രതിദിനം 1.23 ദശലക്ഷം ബാരലുകളുടെ വില്പനയാണ് നടന്നത്. ഇത് 2018 മുതലുള്ള ഉയർന്ന നിലവാരമാണ്. ഇന്ത്യ, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയാണ് കൂടുതൽ വർധന നേടിയത്.

മാർച്ചിലെ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ കയറ്റുമതി 14% ഉയർച്ചയാണ് കൈവരിച്ചതെന്ന് ഷിപ്പിങ് ഡാറ്റ കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിലിൽ 66 കപ്പലുകളാണ് വെനസ്വേലയുടെ തീരങ്ങളിൽ നിന്ന് പുറപ്പെട്ടത്. മാർച്ചിൽ 61 ടാങ്കറുകളിലായി 1.08 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് കയറ്റുമതി നടത്തിയിരുന്നത്.

ഇക്കഴിഞ്ഞ ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യു.എസ് തടവിലാക്കിയിരുന്നു. ഇതിന് ശേഷം ഒരു ഇടക്കാല സർക്കാർ അധികാരമേറ്റെടുത്തു. പിന്നീട് അമേരിക്ക വെനസ്വേലയുടെ മേൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവ് നൽകി.

ഇത് വ്യാപാര സ്ഥാപനങ്ങൾ, ഷെവ്റോൺ ഉൾപ്പെടെയുള്ള ജോയിന്റ്-വെഞ്ച്വർ കമ്പനികൾ തുടങ്ങിയവയ്ക്ക് കൂടുതൽ ഇന്ധന വില്പന നടത്തുന്നതിനുള്ള വഴി തുറന്നിടുകയാണ് ചെയ്തത്. ഇത്തരത്തിൽ യു.എസ്, യൂറോപ്യൻ, ഏഷ്യൻ വിപണികളിലേക്ക് വലിയ തോതിലാണ് ക്രൂഡ് ഓയിൽ വില്പന നടന്നത്.

ഇത് പെട്ടെന്ന് ഇൻവെന്ററികൾ കുറയാൻ കാരണമായെങ്കിലും, ഉല്പാദനവും മറുവശത്ത് വളർച്ച നേടിയത് വെനസ്വേലയെ സംബന്ധിച്ച് നേട്ടമായി മാറി. നിലവിൽ ഗൾഫ് തീരത്തുള്ള എണ്ണശുദ്ധീകരണ ശാലകൾ വെനസ്വേലയിൽ നിന്നുള്ള ക്രൂഡ് വലിയ തോതിൽ ഇറക്കുമതി നടത്തുന്നുണ്ട്.

പ്രധാനമായും ഹെവി ഗ്രേഡിൽ ഉൾപ്പെടുന്ന വെനസ്വേലൻ ക്രൂഡ് പ്രൊസസ് ചെയ്യാൻ ശേഷിയുള്ള വൻകിട റിഫൈനറികളിലേക്കാണ് ഇന്ധനം എത്തുന്നത്
ഉപരോധങ്ങൾ കാരണം വിപണി കണ്ടെത്താനാവാതെ വെനസ്വേലയിൽ ക്രൂഡ് ഓയിൽ കെട്ടിക്കിടക്കുന്ന സാഹചര്യമാണ് മുമ്പുണ്ടായിരുന്നത്. ഇന്ത്യ ഇറക്കുമതി വർധിപ്പിച്ചതോടെ മറ്റൊരു വിപണിയിലേക്ക് കൂടി ഈ ഇന്ധനം പ്രവഹിക്കാൻ തുടങ്ങിയിരിക്കുകയാണ്.

പുതിയ കരാറുകൾ
കഴിഞ്ഞ ദിവസങ്ങളിൽ യുഎസ് കമ്പനികളായ ഹണ്ട് ഓവർസീസ്, ക്രോസ്ഓവർ എനർജി എന്നിവയുമായി വെനസ്വേല പുതിയ കരാറുകളിൽ ഏർപ്പെട്ടിരുന്നു. ഇവ വെനസ്വേലയുടെ പ്രധാനപ്പെട്ട ഹെവി ക്രൂഡ് മേഖലയായ ഒറിനോകോ ബെൽറ്റിനെ സംബന്ധിച്ച ഇടപാടുകളാണ്.

എനി, റെപ്‌സോൾ, ബി.പി എന്നിവയുൾപ്പെടെയുള്ള പ്രമുഖ യൂറോപ്യൻ കമ്പനികളും വെനസ്വേലയിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുകയോ പുതിയ സാധ്യതകൾ തേടുകയോ ചെയ്യുന്നുണ്ട്.

ഇതിനിടെ, എക്സോൺ മൊബീൽ, കൊണോക്കോ ഫിലിപ്സ് എന്നീ പ്രമുഖ കമ്പനികളും വെനസ്വേലയിലെ അവസരങ്ങൾ വിലയിരുത്തുന്നതിനായി തങ്ങളുടെ ടീമുകളെ അവിടേക്ക് അയച്ചിട്ടുണ്ട്.

X
Top