ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

ലാഭവിഹിത തുക ഉയര്‍ത്തി പൊതുമേഖല മൈനിംഗ് കമ്പനി

ന്യൂഡല്‍ഹി: ലാഭവിഹിത തുക 11.45 രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കയാണ് ഗുജ്റാത്ത് മിനറല്‍ ഡവലപ്മെന്റ്. നേരത്തെ 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 9.10 രൂപയാണ് അവര്‍ ലാഭവിഹിതം നിശ്ചയിച്ചിരുന്നത്.

കമ്പനി ഓഹരി നിലവില്‍ 181.70 രൂപയിലാണുള്ളത്. 52 ആഴ്ച ഉയരം 188 രൂപയും താഴ്ച 122.75 രൂപയുമാണ്. വിപണി മൂല്യം 5778.06 കോടി രൂപ.

സ്‌റ്റോക്ക് 6 മാസത്തില്‍ 25 ശതമാനവും ഒരു വര്‍ഷത്തില്‍ 3 ശതമാനവും 2 വര്‍ഷത്തില്‍ 193 ശതമാനവും 5 വര്‍ഷത്തില്‍ 54 ശതമാനവും ഉയര്‍ന്നു. ജൂണ്‍ പാദത്തില്‍ 826.77 കോടി രൂപയാണ് രേഖപ്പെടുത്തിയ വരുമാനം.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 30.44 ശതമാനം കുറവ്. അറ്റാദായം 215.59 കോടി രൂപ.

X
Top