പ്ലാന്റുകളില്‍ 20% സ്റ്റോക്ക് ഉയര്‍ത്താന്‍ കല്‍ക്കരി മന്ത്രാലയംഇന്ത്യന്‍ ആഭരണ കയറ്റുമതിയിൽ കുതിപ്പ്സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്

പൊതുമേഖല ബാങ്കുകളുടെ ഓഹരി വില്‍പ്പന സർക്കാരിന് വെല്ലുവിളിയായേക്കും

ന്യൂഡല്‍ഹി: 2024 സാമ്പത്തിക വര്‍ഷത്തിലെ ഓഹരി വിറ്റഴിക്കല്‍ വളരെ മിതമായിരിക്കുമെന്ന് ഫിച്ച് റേറ്റിഗംസ്. തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം വെല്ലുവിളിയാകും.

2022 സാമ്പത്തിക വര്‍ഷ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പൊതുമേഖല ബാങ്കുകള്ുടെ സ്വകാര്യവല്‍ക്കരണം പ്രഖ്യാപിച്ചിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിതി ആയോഗ് രണ്ട് പിഎസ്ബികളെ സ്വകാര്യവല്‍ക്കരണത്തിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്തു. എന്നാല്‍ അതിനുശേഷം നടപടികള്‍ മുന്നോട്ട് നീങ്ങിയിട്ടില്ല. ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും സ്വകാര്യവത്കരിക്കുമെന്ന് സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.

”വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍, ഓഹരി വിറ്റഴിക്കല്‍ വളരെ മിതമായി തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. രണ്ട് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് മുന്നോട്ട് പോകാനാകുമോ എന്ന കാര്യം സംശയമാണ്.

പ്രത്യേകിച്ച് ഒരു തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍,’ ഫിച്ചിലെ ഏഷ്യ സോവറിന്‍ റേറ്റിംഗ്‌സ് ഡയറക്ടര്‍ ജെറമി സൂക്ക് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

2024 മെയ് മാസത്തോടെ ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
”ഓഹരി വിറ്റഴിക്കലിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ സര്‍ക്കാര്‍ പ്രതീക്ഷകള്‍ അസ്ഥാനത്താണ്. പ്രത്യേകിച്ചും കഴിഞ്ഞ രണ്ട് വര്‍ഷമായി.

ആഗോള അനിശ്ചിതത്വവും വിപണിയിലെ ചാഞ്ചാട്ടവുമാണ് കാരണം. പുതു സാമ്പത്തികവര്ഷത്തിലും കാര്യങ്ങള്‍ സമാനമാണ്,” സൂക്ക് പറഞ്ഞു.

2023 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ 65,000 കോടി രൂപ ഓഹരി വിറ്റഴിക്കാനാണ് ലക്ഷ്യമിട്ടിരുന്നത് . പിന്നീടത് 50,000 കോടി രൂപയായി പരിഷ്‌കരിച്ചു. 2024 സാമ്പത്തിക വര്‍ഷത്തില്‍ 51,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കലാണ് കേന്ദ്ര ബജറ്റ് ലക്ഷ്യമിടുന്നത്.

കാപക്‌സില്‍ നിന്നും ഉയര്‍ന്നുവന്നേക്കാവുന്ന സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുന്നതിന് ഇന്‍ഫ്രാസ്ട്രക്ചര്‍ ആസ്തികളില്‍ ചിലത് വില്‍പന നടത്തിയേക്കാം.

മൂലധനച്ചെലവുകള്‍ക്കായി അധിക ഫണ്ട് സ്വരൂപിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേയ്ക്ക് 2023-24ല്‍ അസറ്റ് മോണിറ്റൈസേഷനില്‍ നിന്ന് ഏകദേശം 30,000-40,000 കോടി രൂപ സമാഹരിക്കേണ്ടിവരുമെന്ന് റെയില്‍വേ മന്ത്രാലയ ഉദ്യോഗസ്ഥന്‍ നേരത്തെ പറഞ്ഞിരുന്നു.

X
Top