കൊച്ചി: വന്ദേഭാരത് ട്രെയിനൊപ്പം കൊച്ചി വാട്ടര് മെട്രോയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോര്ട്ട്. ഈ മാസം 25ന് തിരുവനന്തപുരത്തുവെച്ചാണ് പ്രധാനമന്ത്രി വന്ദേഭാരത് ഉദ്ഘാടനം ചെയ്യുന്നത്.
കൊച്ചി മെട്രോയുടെ ഭാഗമായുള്ള കൊച്ചി വാട്ടര് മെട്രോയുടെ ഒന്നാംഘട്ട നിര്മാണ പ്രവര്ത്തനങ്ങള് പൂര്ത്തിയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടുദിവസത്തെ കേരള സന്ദര്ശനത്തിനിടെ വാട്ടര് മെട്രോയുടെ ഉദ്ഘാടനവും നിര്വഹിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഹൈക്കോടതി മുതല് വൈപ്പിന് വരെയും വൈറ്റില മുതല് കാക്കനാട് വരെയും രണ്ട് സര്വീസുകളാണ് തീരുമാനിച്ചിരിക്കുന്നത്. ഈ സര്വീസുകളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്വഹിക്കുക.
ഉദ്ഘാടനവേദി എവിടെയാണ് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.