100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ഒന്നാംപാദ അറ്റാദായം ഇടിഞ്ഞു, തിരിച്ചടി നേരിട്ട് പ്രജ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍

മുംബൈ: മോശം ഒന്നാംപാദ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പ്രജ് ഇന്‍ഡസ്ട്രീസ്  ടിറ്റഗഡ് റെയില്‍ സിസ്റ്റംസ്  ഓഹരികള്‍ ചൊവ്വാഴ്ച സമ്മിശ്ര പ്രകടനം നടത്തി.

പ്രജ് ഇന്‍ഡസ്ട്രീസ്
പ്രജ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഏകദേശം 9% ഇടിഞ്ഞ് രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കമ്പനിയുടെ സംയോജിത നികുതിയ്ക്ക് ശേഷമുള്ള ലാഭം ആദ്യ പാദത്തില്‍ 94% ഇടിഞ്ഞ് 5.34 കോടി രൂപയായിരുന്നു. വരുമാനം 699 കോടി രൂപയില്‍ നിന്നും 640 കോടി രൂപയായി കുറഞ്ഞു.

ഇബിറ്റ മാര്‍ജിനില്‍ 66 ശതമാനത്തിന്റെ ഇടിവാണ് ദൃശ്യമായത്.

ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ്
മോശം ഒന്നാംപാദ ഫലങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും ടിറ്റഗഡ് ഓഹരി ചൊവ്വാഴ്ച 4 ശതമാനത്തിലധികം ഉയര്‍ന്നു. ജൂണ്‍ പാദത്തിലെ കമ്പനിയുടെ ഏകീകൃത അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ പകുതിയിലധികം കുറഞ്ഞ് 31 കോടി രൂപയായിരുന്നു. വരുമാനം ഏകദേശം 25% കുറഞ്ഞ് 679 കോടി രൂപയായി.

X
Top