രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യ

ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി അടുത്തമാസം മുതൽ

ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടുത്ത മാസം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (AB-PMJAY) ഉദ്ഘാടനം ചെയ്യുക.

70 വയസ്സിനു മുകളിലുള്ളവർക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരരക്ഷയാണ് പദ്ധതിയിലൂടെ ലഭിക്കുക.

ലോകത്ത് ഏറ്റവുമധികം ആളുകൾ ഉൾപ്പെടുന്ന സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായി ആയുഷ്മാന്‍ ഭാരത് മാറുമെന്ന് ജെപി നഡ്ഡ പറഞ്ഞു.

’70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാരെ ഉൾപ്പെടുത്തുന്നതിനായി ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ വിപുലീകരിക്കാൻ അടുത്തിടെ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായി, പദ്ധതി ഒക്ടോബറിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും’. മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ 100 ദിനങ്ങളിലെ ആരോഗ്യ മേഖലയിലെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കവെ ജെപി നഡ്ഡ പറഞ്ഞു.

എബി- പിഎംജെഎവൈ പദ്ധതിയിൽ മുതിർന്ന പൗരന്മാർക്കു പ്രത്യേകം കാർഡ് ലഭ്യമാക്കും. പ്രതിവർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ ആനുകൂല്യമാണു പദ്ധതിയിലൂടെ ലഭ്യമാകുന്നത്.

ഒരു കുടുംബത്തിൽ ഒന്നിലേറെ മുതിർന്ന പൗരരുണ്ടെങ്കിൽ ആനുകൂല്യം അവർക്കിടയിൽ‌ പങ്കുവയ്ക്കും. കുടുംബത്തിൽ 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ. മറ്റുള്ളവർക്ക് ലഭിക്കില്ല. പരിരക്ഷയ്ക്കു കുടുംബത്തിന്‍റെ വരുമാനപരിധി ബാധകമായിരിക്കില്ല.

നിലവിൽ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായ കുടുംബങ്ങളിലുള്ള മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപയുടെ അധിക പരിരക്ഷയും ലഭിക്കും.

സിജിഎച്ച്എസ്, എക്സ് – സർവീസ്മെൻ പങ്കാളിത്ത ആരോഗ്യപദ്ധതി അടക്കമുള്ള കേന്ദ്ര-സംസ്ഥാന പദ്ധതികളിൽ നിലവിൽ ആനുകൂല്യം നിലവിൽ ലഭിക്കുന്നവർക്ക് അതു തുടരാനോ, അല്ലെങ്കിൽ ആയുഷ്മാൻ ഭാരതിൽ ചേരാനോ അവസരമുണ്ടാകും.

സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളിൽ ഉള്ളവരും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്കീമിന് കീഴിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നത് ആണ് ആയുഷ്മാന്‍ ഭാരതിന്‍റെ മറ്റൊരു പ്രത്യേകത.

സാർവത്രിക പ്രതിരോധ കുത്തിവയ്പ്പു പദ്ധതിക്കായി കോവിൻ മാതൃകയിൽ ആരംഭിച്ച യു – വിൻ പോർട്ടൽ അടുത്തമാസം പ്രവർത്തനം ആരംഭിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ പറഞ്ഞു.

രാജ്യത്തെ എല്ലാത്തരം വാക്സിനേഷനുകളും ഡിജിറ്റലൈസ് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണിത്. ഗർഭിണികൾ, നവജാത ശിശുക്കൾ, മറ്റു കുട്ടികൾ അടക്കമുള്ളവരുടെ വാക്സിനേഷൻ വിവരങ്ങൾ ഈ പോർട്ടലിൽ രേഖപ്പെടുത്തും.

ഇതിന് പ്രത്യേക രജിസ്ട്രേഷനും ഉണ്ടാകും.

X
Top