സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

പൈലറ്റുമാർക്ക് മതിയായ യോഗ്യതയില്ല; എയര്‍ഇന്ത്യയ്ക്ക് 98 ലക്ഷം പിഴ ചുമത്തി ഡിജിസിഎ

ന്യൂഡൽഹി: മതിയായ യോഗ്യതയില്ലാത്ത ജീവനക്കാരെ ഉപയോഗിച്ച് സർവീസ് നടത്തിയതിന് സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) എയർ ഇന്ത്യക്ക് 98 ലക്ഷം രൂപ പിഴയിട്ടു.

വീഴ്ചയുടെ പേരിൽ എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് ഡയറക്ടർ, ട്രെയിനിംഗ് ഡയറക്ടർ എന്നിവർക്ക് യഥാക്രമം ആറ് ലക്ഷവും മൂന്ന് ലക്ഷവും രൂപവീതം പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

നടപടിക്കാധാരമായ സംഭവം നടന്നത് ജൂലായ് പത്തിനാണ്. സംഭവത്തിന് ശേഷം എയർ ഇന്ത്യ സ്വമേധയാ സമർപ്പിച്ച റിപ്പോർട്ടിന് ശേഷമാണ് ഡിജിസിഎ അന്വേഷിച്ച് നടപടിയെടുത്തിരിക്കുന്നത്.

അന്വേഷണത്തിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായും ഡിജിസിഎ പ്രസ്താവനയിൽ അറിയിച്ചു.

X
Top