ഇന്ത്യ- ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽഇന്ധനവില 12 രൂപ വരെ കൂടിയേക്കും; കനത്ത നഷ്ടത്തിലെന്ന് കമ്പനികള്‍സാമ്പത്തിക ആഘാതം ചെറുക്കാൻ നീക്കം; ആർബിഐ വിറ്റഴിച്ചത് 1.14 ലക്ഷം കോടി രൂപ മൂല്യമുള്ള സ്വർണംഏപ്രിലിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുറവ്യുഎസ് – ഇറാൻ യുദ്ധം: ഇന്ത്യയുടെ ധനകമ്മി ഇരട്ടിയായി

നാലാംപാദത്തില്‍ ഇൻഡിഗോയ്ക്ക് ₹2,536 കോടിയുടെ നഷ്ടം

ന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ മാര്‍ച്ച് 31ന് അവസാനിച്ച നാലാംപാദത്തില്‍ വലിയ നഷ്ടം രേഖപ്പെടുത്തി. പശ്ചിമേഷ്യന്‍ യുദ്ധം മൂലം വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലായതാണ് ഇന്‍ഡിഗോയുടെ മോശം പ്രകടനത്തിന് കാരണമായത്.

നാലാംപാദത്തില്‍ 2,536 കോടി രൂപയുടെ നഷ്ടമാണ് ഇന്റര്‍ഗ്ലോബ് ഏവിയേഷന് നേരിടേണ്ടി വന്നത്. കഴിഞ്ഞ വര്‍ഷം സമാനപാദത്തില്‍ 3,067 കോടി രൂപയുടെ ലാഭം നേടിയ സ്ഥാനത്താണ് ഇത്തവണ നഷ്ടത്തിലേക്ക് കൂപ്പുകുത്തേണ്ടി വന്നത്.

ഇന്‍ഡിഗോയ്ക്ക് കൂടുതല്‍ വരുമാനവും ലാഭവും നേടികൊടുക്കുന്ന ഗള്‍ഫ് റൂട്ടുകളിലേക്കുള്ള സര്‍വീസുകള്‍ നാലാംപാദത്തില്‍ താറുമാറായിരുന്നു. എന്നിട്ടും വരുമാനം 22,438 കോടി രൂപയായി ഉയര്‍ത്താന്‍ സാധിച്ചു. മുന്‍ വര്‍ഷം സമാനപാദത്തില്‍ വരുമാനം 22,152 കോടി രൂപയായിരുന്നു. വരുമാനത്തില്‍ ഒരുശതമാനം വളര്‍ച്ച ഇക്കാലയളവില്‍ രേഖപ്പെടുത്തി.

രൂപയുടെ കുത്തനെയുള്ള ഇടിവും വിമാന ഇന്ധന വിലയിലെ അപ്രതീക്ഷിത വര്‍ധനയുമാണ് ഇന്‍ഡിഗോയ്ക്ക് തിരിച്ചടിയായത്. നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന പല ഘടകങ്ങളും റിസല്‍ട്ടിലുണ്ട്. ഒറ്റത്തവണ ചെലവുകളും രൂപയുടെ മൂല്യശോഷണവും ഒഴിവാക്കിയാല്‍ കമ്പനി ഇപ്പോഴും ശക്തമായ നിലയിലാണ്.

ഈ സാമ്പത്തികവര്‍ഷം സ്വന്തമായി കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനും ദീര്‍ഘകാല ചെലവുകള്‍ കുറയ്ക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തതും നിക്ഷേപക ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഇന്‍ഡിഗോയെക്കുറിച്ചുള്ള പോസിറ്റീവ് നിലപാട് തുടരുകയും ചെയ്തു. നിലവിലെ നഷ്ടം താല്‍ക്കാലിക ഘടകങ്ങളുടെ ഫലമാണെന്നും ദീര്‍ഘകാല വളര്‍ച്ചയില്‍ മാറ്റമില്ലെന്നുമാണ് അവരുടെ വിലയിരുത്തല്‍.

X
Top