സംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾഅഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വിപണി ഇരട്ടിയിലധികം വളർച്ച നേടുംഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചു

പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ച

ന്യൂഡൽഹി: 2024 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയിലെ ലാപ്ടോപ്പ്, ഡെസ്‌ക്ടോപ്പ് വില്‍പ്പന 2.6% വര്‍ധിച്ചു. സര്‍ക്കാര്‍ വാങ്ങലുകളുടെ സഹായത്തോടെയണ് ഉപഭോക്തൃ വില്‍പ്പനയിലെ പുരോഗതി വര്‍ദ്ധിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ (ഐഡിസി) ത്രൈമാസ ഉപകരണ ട്രാക്കര്‍ അനുസരിച്ച്, ഇന്ത്യയിലെ പിസി (പേഴ്‌സണല്‍ കമ്പ്യൂട്ടര്‍) വിപണി ജനുവരി-മാര്‍ച്ച് കാലയളവില്‍ 3.07 ദശലക്ഷം കയറ്റുമതി രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 2.99 ദശലക്ഷത്തില്‍ നിന്നാണ് ഈ വളര്‍ച്ച.

എന്റര്‍പ്രൈസ് ഓര്‍ഡറുകള്‍ കുറയുന്നത് തുടരുമ്പോഴും സര്‍ക്കാര്‍ വിഭാഗത്തിലെ 56.9% വളര്‍ച്ചയാണ് ഇതിന് പ്രധാന കാരണമെന്ന് ഐഡിസി പറഞ്ഞു. മൊത്തത്തില്‍, വാണിജ്യ വിഭാഗം പ്രതിവര്‍ഷം 1.3% വളര്‍ന്നപ്പോള്‍ ഉപഭോക്തൃ വില്‍പ്പന മുന്‍ വര്‍ഷത്തെ കുറഞ്ഞ അളവ് കാരണം 4.4% വര്‍ദ്ധിച്ചു.

ഉപഭോക്തൃ വിഭാഗത്തിന് വര്‍ഷാവര്‍ഷം വളര്‍ച്ചയുടെ തുടര്‍ച്ചയായ മൂന്നാം പാദവും ഉണ്ടായിരുന്നതായി ഐഡിസി ഇന്ത്യ & സൗത്ത് ഏഷ്യ റിസര്‍ച്ച് മാനേജര്‍ ഭരത് ഷേണായി പറഞ്ഞു.

എന്നാല്‍ ഡിമാന്‍ഡ് കഴിഞ്ഞ രണ്ട് പാദങ്ങളിലെ ഉയര്‍ന്ന ഇരട്ട അക്ക വളര്‍ച്ചയില്‍ നിന്ന് 5% ത്തില്‍ താഴെയുള്ള വളര്‍ച്ചയിലേക്ക് കുറഞ്ഞു. വെണ്ടര്‍മാര്‍ ഇന്‍വെന്ററി ക്ലിയര്‍ ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു,

അതേസമയം കുറച്ച് വെണ്ടര്‍മാര്‍ ഷിപ്പ്മെന്റ് കാലതാമസം നേരിട്ടതിനാല്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ വില്‍പ്പനയിലേക്ക് നയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

X
Top