100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

2026 സാമ്പത്തിക വര്‍ഷത്തെ ആദ്യ ഇടക്കാല ഡിവിഡന്റ് വിതരണത്തിന് പെയ്ജ് ഇന്‍ഡസ്ട്രീസ്

മുംബൈ: ഓഗസ്റ്റ് 7 ന് ചേരുന്ന പേജ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഒന്നാം പാദ പ്രവര്‍ത്തന ഫലങ്ങളും ഇടക്കാല ലാഭവിഹിത വിതരണവും പരിഗണിക്കും. ഓഗസ്റ്റ് 13 ആയിരിക്കും ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതി.

ജോക്കി ബ്രാന്റിന്റെ ഇന്ത്യയിലെ കുത്തക വിതരണക്കാരായ പേജ് ഇന്‍ഡസ്ട്രീസ് സ്ഥിരമായി ലാഭവിഹിതം വിതരണം ചെയ്യുന്നു. ഇതുവരെ 70 തവണയാണ് കമ്പനി ലാഭവിഹിത വിതരണം നടത്തിയത്. കഴിഞ്ഞ 12 മാസങ്ങളില്‍ 900 രൂപയുടെ ഡിവിഡന്റ് നല്‍കി.

2013 മുതല്‍ 14 രൂപ മുതല്‍ 300 രൂപ വരെ ലാഭവിഹിതം നല്‍കി വരുന്നു. കമ്പനിയുടെ ലാഭവിഹിത യീല്‍ഡായ 1.91 ശതമാനം ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ ഇന്‍ഡസ്ട്രിയുടെ ആവേേറജിനേക്കാള്‍ കൂടുതലാണ്.

X
Top