കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆

മാധബി പുരി ബുച്ചിനെതിരെ കേസെടുക്കാനുള്ള ഉത്തരവിന് സ്റ്റേ

മുംബൈ: ഓഹരി വിപണി തട്ടിപ്പ് ആരോപണത്തിൽ മുൻ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും മറ്റ് അഞ്ച് പേർക്കും എതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന പ്രത്യേക അഴിമതി വിരുദ്ധ കോടതിയുടെ ഉത്തരവ് ബോംബെ ഹൈക്കോടതി നാലാഴ്ചത്തേക്കു സ്റ്റേ ചെയ്തു.

കേസിന്‍റെ വിശദാംശങ്ങൾ പരിഗണിക്കാതെ യാന്ത്രികമായാണ് പ്രത്യേക കോടതി ഉത്തരവിട്ടതെന്നും കുറ്റാരോപിതർക്ക് സ്വന്തം ഭാഗം വ്യക്തമാക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടുവെന്നും ജസ്റ്റീസ് ശിവ്കുമാർ ദിഗെ പറഞ്ഞു.

X
Top