ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

ഹാർഡ്‌വെയറിൽ ഭാവി ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ

അമേരിക്കയിൽ പഠിച്ച് അവിടെ വച്ച് സ്റ്റാർട്ടപ്പ് തുടങ്ങി ആദ്യ റൗണ്ട് ഫണ്ടിങ്ങും നേടിയ ദീപക് റോയ് കൂട്ടുകാരുമൊത്ത് തുടങ്ങിയ സംരംഭം ഏറെ വൈകാതെ ഇന്ത്യയിലേക്ക് പറിച്ചു നട്ടു. ഇന്ത്യയാണ് ഭാവി എന്ന അവരുടെ കണക്കുകൂട്ടൽ പിഴച്ചില്ല. ഇന്ത്യയിൽ ചുവടുറപ്പിച്ച ഓപ്പൺ വയർ (OpenWire) ഉൽപന്ന നൂതനത്വം കൊണ്ടും ഗണ്യമായ വിലക്കുറവ് കൊണ്ടും പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റി. ഉൽപന്ന ശ്രേണി (Product Line) നിരന്തരം അവർ വിപുലീകരിച്ചുകൊണ്ടിരിക്കുന്നു. ഹാർഡ്‌വെയർ രംഗത്ത് ഇന്ത്യയെ അടയാളപ്പെടുത്തും വിധം വലുതാകണമെന്ന സ്വപ്നവുമായി ഓപ്പൺവയർ മുന്നോട്ട്.

X
Top