അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞുവായ്പാ വിതരണം ശക്തിപ്പെട്ടതായി ആര്‍ബിഐപെട്രോളിൽ എഥനോൾ: രാജ്യം 50,000 കോടി ലാഭിച്ചതായി പ്രധാനമന്ത്രി മോദിജൂലൈയിലെ ഇന്ധന ഉപഭോഗത്തിൽ ഇടിവ്നേട്ടം തുടര്‍ന്ന് ക്രിപ്‌റ്റോകറന്‍സി വിപണി

ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാട് വർധിക്കുന്നതായി റിപ്പോർട്ട്

മുംബൈ: ഏറ്റവും പുതിയ എക്സപീരിയൻ ഗ്ലോബൽ റിപ്പോർട്ട് പ്രകാരം ഡിജിറ്റൽ പേയമെന്റുകളോട് ഇന്ത്യക്കാർക്ക് വലിയ തോതിൽ താല്പര്യം വർധിച്ചു. ക്രെഡിറ്റ് കാർഡിനോടുള്ള താല്പര്യം ഇതിനാൽത്തന്നെ കുറഞ്ഞിരിക്കുന്നു. 91 ശതമാനം ഇന്ത്യക്കാരും സാമ്പത്തിക വിനിമയങ്ങൾക്ക് ഓൺലൈൻ മെത്തേ‍ഡുകൾക്ക് മുൻഗണന നൽകുന്നു എന്നാണ് കണ്ടെത്തൽ.
ഓൺലൈൻ വിനിമയങ്ങളിലേക്കുള്ള ചുവടുമാറ്റം ആശാവഹമാണെങ്കിലും സുരക്ഷാ ഭീഷണി എന്ന ഘടകവും ഒപ്പമുണ്ട്. ശക്തമായ സുരക്ഷ ഒരുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് കുതിച്ചുയരുന്ന ഓൺലൈൻ വിനിമയങ്ങൾ വിരൽ ചൂണ്ടുന്നത്. സർവേയിൽ പങ്കെടുത്ത 45 ശതമാനം ഇന്ത്യക്കാരും സ്വന്തം ഐഡന്റിറ്റി മോഷ്ടിക്കപ്പെടുമെന്നോ, വഞ്ചനകൾക്ക് സാധ്യതയുണ്ടെന്നോ കരുതുന്നവരാണ്. 80 ശതമാനം ആളുകളും ഓൺലൈൻ വിനിമയങ്ങളിൽ സുരക്ഷ ഇത്തരം ബിസിനസ് നടത്തേണ്ട കമ്പനികൾ ഉറപ്പുവരുത്തേണ്ടതാണെന്ന് കരുതുന്നു.
6000 ഉപഭോക്താക്കൾക്കിടയിലും, 2000 ബിസിനസുകൾക്കിടയിലും 20 രാജ്യങ്ങളിലായി നടത്തിയ സർവേയിൽ സാമ്പത്തിക രംഗത്തെ സമഗ്രമായി ഉൾക്കൊള്ളാനാണ് ശ്രമിച്ചിരിക്കുന്നത്.
ഇന്ത്യയിൽ ‘ബൈ നൗ പേ ലേറ്റർ’ സർവീസുകൾ ജനപ്രിയമാകുന്നതായി സർവേ കണ്ടെത്തി. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ആഗോള തലത്തിൽ ഇത്തരം സർവീസുകൾ 18 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയതെങ്കിൽ ഇന്ത്യയിൽ ഇത് 21 ശതമാനമാണ്. വലിയ തോതിലുളള ഉപഭോക്തൃ പിന്തുണയും, സാമ്പത്തിക രംഗത്തെ പങ്കും ഇത്തരം സേവനങ്ങൾക്ക് കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു. എന്നാൽ ഇത്തരം ബിസിനസുകൾ നേരായ മാർഗത്തിൽ നടത്തുന്നതും, സർക്കാർ അനുശാസിക്കുന്ന മാർഗരേഖകൾ പാലിക്കുന്നതും പ്രധാനമാണ്.
ഇന്ത്യ ശക്തമായ ഒരു ഡിജിറ്റൽ എക്കോ സിസ്റ്റത്തിലേക്കുള്ള പാതയിലാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഉപഭോക്താക്കൾക്ക് തങ്ങളുടെ ഫിനാൻസ് കാര്യക്ഷമമായി മാനേജ് ചെയ്യാൻ ഇതിലൂടെ സാധിക്കുന്നു. ബിസിനസുകൾ എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന കൺസ്യൂമർ ഡിമാൻഡിനെ തൃപ്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി സാങ്കേതികവിദ്യയെ വലിയ തോതിൽ‍ ആശ്രയിക്കേണ്ടി വരുമെന്നും റിപ്പോർട്ട് പറയുന്നു. സുരക്ഷിതമായതും, സങ്കീർണതകൾ ഇല്ലാത്തതുമായ ഡിജിറ്റൽ അനുഭവം ദീർഘകാലാടിസ്ഥാനത്തിൽ ഉപഭോക്താക്കളെ നിലനിർത്താൻ സഹായിക്കും.
ഇന്ത്യയിൽ ആർടിഫിഷ്യൽ ഇന്റലിജൻസിന് പ്രിയം വർധിക്കുന്നതായി റിപ്പോർട്ട് പറയുന്നു. 34 ശതമാനം ആളുകൾ മനുഷ്യരേക്കാൾ ചാറ്റ് ബോട്ടുകളെ വിശ്വാസത്തിൽ എടുക്കുന്നു. ഡിജിറ്റൽ വിനിമയത്തിനായി 68 ശതമാനം ആളുകൾക്കും വ്യക്തിഗതവിവരങ്ങൾ പങ്കു വെക്കുന്നതിൽ ഭയമില്ല. 58 ശതമാനം പേർ ഫിനാൻഷ്യൽ ഡാറ്റ സുരക്ഷിതമാവണമെന്ന് കരുതുന്നു. 60 ശതമാനം പേർ സുരക്ഷയെ സംബന്ധിച്ച് ആശങ്കാകുലരാണ്. 30 ശതമാനം ആളുകൾ ഓൺലൈൻ വഞ്ചന അനുഭവിച്ചിട്ടുണ്ട്. 92 ശതമാനം ആളുകളും സുരക്ഷയ്ക്കാണ് ഓൺലൈൻ വിനിമയങ്ങളിൽ ഒന്നാം സ്ഥാനം നൽകുന്നത്.

X
Top