സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യൻ ജിഡിപിയുടെ മൂന്നിലൊന്ന് പ്രകൃതിയില്‍നിന്ന്

ന്യൂഡൽഹി: ഇന്ത്യയുടെ ജിഡിപിയുടെ മൂന്നിലൊന്ന് വരുന്നത് പ്രകൃതിയെ വളരെയധികം ആശ്രയിക്കുന്ന മേഖലകളില്‍ നിന്നാണ്.

കാലാവസ്ഥാ പ്രതിസന്ധി രാജ്യത്തിന് 2100-ഓടെ ദേശീയ വരുമാനത്തിന്റെ 6.4% മുതല്‍ 10% വരെ നഷ്ടമാക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഇത് 50 ദശലക്ഷം ആളുകളെ വീണ്ടും ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കാം.

ഈ പശ്ചാത്തലത്തില്‍, ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളെ സംബന്ധിച്ച് വേള്‍ഡ് ഇക്കണോമിക് ഫോറം നടത്തിയ ഒരു പുതിയ സര്‍വേ സുസ്ഥിരതയ്ക്കും പ്രകൃതിദത്ത കാലാവസ്ഥാ പരിഹാരങ്ങള്‍ക്കും ശക്തമായ പ്രതിബദ്ധത അവര്‍ നല്‍കിയിട്ടുണ്ടെന്ന് കാണിക്കുന്നു. എന്നിരുന്നാലും, അവരുടെ നിക്ഷേപങ്ങള്‍ താരതമ്യേന ചെറുതാണെന്നും ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ ജിഡിപിയുടെ 33% പ്രകൃതിയെ വളരെയധികം ആശ്രയിക്കുന്ന മേഖലകളില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ഇവയില്‍ വനം, കൃഷി, മത്സ്യബന്ധനവും മത്സ്യകൃഷിയും, ഭക്ഷണം, പാനീയങ്ങള്‍, പുകയില, ജലം ഇവയെല്ലാം ഉള്‍പ്പെടുന്നു.

ഇവയില്‍ പലതും കാലാവസ്ഥാ വ്യതിയാനം നേരിട്ട് ബാധിക്കുന്നവയാണ്. സമുദ്രനിരപ്പ് ഉയരുന്നതും ഹിമാനികള്‍ കുറയുന്നതും പ്രവചനാതീതമായ മണ്‍സൂണ്‍ പാറ്റേണുകളും എല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഇതിന്റെ ഫലമായി കാര്‍ഷികോല്‍പ്പാദനം മാത്രം 16% കുറയുമെന്ന് പ്രവചിക്കപ്പെടുന്നു.

എന്നിരുന്നാലും, ഹരിതഗൃഹ വാതക ഉദ്വമനത്തിന് ഏറ്റവും വലിയ സംഭാവന നല്‍കുന്നതും ഇതേ മേഖലകളാണ്.

2005 ലെ തോതില്‍ നിന്ന് 45% ഉദ്വമനം കുറയ്ക്കുക, ഫോസില്‍ ഇതര ഇന്ധനങ്ങളില്‍ നിന്ന് 50% ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുക, അധിക ട്രീ കവറിലൂടെ കാര്‍ബണ്‍ സിങ്ക് അഞ്ചിലൊന്നായി വര്‍ധിപ്പിക്കുക എന്നിവ ഉള്‍പ്പെടെ 2030-ല്‍ ഇന്ത്യ ദേശീയ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഈ രാജ്യത്തിന്റെ ഈ ശ്രമങ്ങ അപര്യാപ്തമാണെന്ന് ക്ലൈമറ്റ് ആക്ഷന്‍ ട്രാക്കര്‍ വിലയിരുത്തുന്നു.

2011 നും 2017 നും ഇടയില്‍ ഇന്ത്യയില്‍ വന പുനരുദ്ധാരണ ശ്രമങ്ങളില്‍ നടത്തിയ 94% നിക്ഷേപങ്ങളും സര്‍ക്കാര്‍ ഇടപെടലുകളുടെ ഫലമാണെന്ന് ഗവേഷണം പറയുന്നു. ഈ രംഗത്ത് സ്വകാര്യ മേഖലയ്ക്ക് വിപുലമായ അവസരങ്ങളുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളുടെ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി, ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഫോറം പറയുന്നു.
ഏകദേശം 10 കമ്പനികളില്‍ 9 എണ്ണങ്ങള്‍ക്കും കാലാവസ്ഥാ നിയന്ത്രണങ്ങള്‍ക്കായി പ്രത്യേക തന്ത്രങ്ങള്‍ ഉണ്ട്.

കൂടാതെ പകുതിയോളം കമ്പനികളും നെറ്റ്-സീറോ എമിഷന്‍ ലക്ഷ്യങ്ങള്‍ സ്വയം സജ്ജമാക്കിയിട്ടുണ്ട്. വനവല്‍ക്കരണം, പുനര്‍നിര്‍മ്മാണം, പുല്‍മേടുകള്‍, തണ്ണീര്‍ത്തടങ്ങള്‍, കണ്ടല്‍ക്കാടുകള്‍ എന്നിവയുടെ പുനഃസ്ഥാപനം, മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനുള്ള കൃഷിഭൂമി പരിപാലനം എന്നിവയില്‍ നിക്ഷേപം നടത്തിയിട്ടുമുണ്ട്.

സര്‍വേയില്‍ പങ്കെടുത്ത 10 കമ്പനികളില്‍ 8-ലധികവും (86%) അവരുടെ ഈ രംഗത്തെ ബിസിനസ്സ് കേസ് എടുത്തുകാണിക്കുകയും മൂന്നിലൊന്ന് പേര്‍ ഉദ്വമനം ലഘൂകരിക്കുന്നത് ഒരു നിക്ഷേപ പ്രേരകമാണെന്ന് (39%) പറയുകയും ചെയ്തു. എന്നാല്‍ മിക്ക നിക്ഷേപങ്ങളും താരതമ്യേന ചെറിയ തോതിലുള്ളതാണെന്നും ഫോറം കണ്ടെത്തി.

പ്രതികരിച്ചവരില്‍ പകുതിയിലധികം പേരും തങ്ങളുടെ സ്ഥാപനത്തിന്റെ ചഇട നിക്ഷേപം 1 ദശലക്ഷം ഡോളറില്‍ (57%) താഴെയാണെന്ന് പറഞ്ഞു. 23% പേര്‍ ഈ പ്രോജക്ടുകളിലേക്ക് 1 ദശലക്ഷം ഡോളര്‍ മുതല്‍ 5 ദശലക്ഷം വരെ നിക്ഷേപിച്ചതായും പറഞ്ഞു.

വനമേഖലയില്‍ മാത്രം കാലാവസ്ഥാ ലഘൂകരണ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ 2030 വരെ ഇന്ത്യക്ക് പ്രതിവര്‍ഷം 9 ബില്യണ്‍ ഡോളറിലധികം ചെലവഴിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വനങ്ങള്‍ക്കായുള്ള പൊതുചെലവ് പ്രതിവര്‍ഷം 1.75 ബില്യണ്‍ ഡോളറാണ് (2012-17), ഇന്ത്യയുടെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സ്വകാര്യമേഖലയില്‍ നിന്നും മറ്റ് പങ്കാളികളില്‍ നിന്നും കൂടുതല്‍ സംഭാവന ആവശ്യമാണെന്ന് ഇവിടെ വ്യക്തമാണ്.

X
Top