100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

ലണ്ടന്‍: യുഎസും യൂറോപ്യന്‍ യൂണിയനും വ്യാപാര ഉടമ്പടിയില്‍ ഒപ്പുവച്ചതിനെ തുടര്‍ന്ന് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ചൈന-യുഎസ് ചര്‍ച്ച പുരോഗമിക്കുന്നതും തുണയായി.

ബ്രെന്റ് ക്രൂഡ് അവധി 22 സെന്റ് അഥവാ 0.32 ശതമാനം ഉയര്‍ന്ന് ബാരലിന് 68.66 ഡോളറിലും യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 22 സെന്റ് അഥവാ 0.34 ശതമാനം ഉയര്‍ന്ന് ബാരലിന് 65.38 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്.

അതേസമയം ഒപെക്ക് പ്ലസ് ലഭ്യത വര്‍ധിപ്പിച്ചത് നേട്ടം പരിമിതമാക്കി. ഒപെക്ക് രാജ്യങ്ങളുടെ തിങ്കളാഴ്ചയിലെ മീറ്റിംഗ് ഉത്പാദനത്തില്‍ സ്ഥിരത നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

ആഗോള എണ്ണ ആവശ്യകത ജൂലൈയില്‍ പ്രതിദിനം 600,000 ബാരല്‍ വര്‍ദ്ധിച്ചതായി ജെ പി മോര്‍ഗന്‍ വിശകലന വിദഗ്ധര്‍ അറിയിക്കുന്നു. ആഗോള എണ്ണ ശേഖരവും അതേസമയം പ്രതിദിനം 1.6 ദശലക്ഷം ബാരല്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

ആഗോള വ്യാപാര അനിശ്ചിതത്വവും വെനിസ്വേല ഉത്പാദനം ഉയര്‍ത്തിയതിനെയും തുടര്‍ന്ന് വെള്ളിയാഴ്ച എണ്ണവില മൂന്ന് ആഴ്ചയിലെ കുറവ് വിലയിലെത്തിയിരുന്നു.

X
Top