ഹരിതോർജ രംഗത്ത് നിന്ന് വലിയൊരു ഐപിഒ. എൻടിപിസി ഗ്രീൻ എനർജി ഐപിഒ അടുത്തയാഴ്ച ആരംഭിക്കും. 10,000 കോടി രൂപയുടേതാണ് പ്രാഥമിക ഓഹരി വിൽപ്പന.
മഹാരത്‌ന കമ്പനിയാണിത്. എൻടിപിസി ഗ്രീൻ എനർജിയുടെ ഐപിഒ ഈ രംഗത്ത് ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇഷ്യുകളിലൊന്നു കൂടെയാണ്. ബിഎസ്ഇയിലും എൻഎസ്ഇയിലും ഓഹരി ലിസ്റ്റ് ചെയ്യും.
എൻടിപിസി ഗ്രീൻ എനർജിയുടെ ഏകദേശ ലിസ്‌റ്റിംഗ് വിലയായി പ്രതീക്ഷിക്കുന്നത് 110.5 രൂപയാണ്. 1000 കോടി രൂപയുടെ ഇഷ്യൂ സൈസാണ് പ്രതീക്ഷിക്കുന്നത്. 98കോടി ഓഹരികളാണ് സ്ബ്സ്ക്രിപ്ഷനായി വാഗ്ദാനം ചെയ്യുന്നത്. ഓഫർ ഫോർ സെയിൽ ഉണ്ടാകില്ല.
കുറഞ്ഞത് 138 ഓഹരികൾ
102 രൂപക്കും 108 രൂപയ്ക്കും ഇടയിലായിരിക്കും പ്രൈസ്ബാൻഡ്. ഓഹരികളുടെ മുഖവില 10 രൂപ വീതമായിരിക്കും. യോഗ്യരായ ഓഹരി ഉടമകൾക്ക് ഓരോഷെയറിനും അഞ്ചു രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു.
ഐപിഒയ്ക്കുള്ള ബിഡ് ലോട്ട് സൈസ് 138 ഇക്വിറ്റി ഷെയറുകളും അതിൻ്റെ ഗുണിതങ്ങളുമാണ്. റീട്ടെയിൽ നിക്ഷേപകർക്ക് നിക്ഷേപിക്കാനാകുന്ന പരമാവധി നിക്ഷേപ തുക രണ്ടു ലക്ഷം രൂപയാണ്. യോഗ്യരായ ജീവനക്കാർക്കായുള്ള പരമാവധി സബ്‌സ്‌ക്രിപ്‌ഷൻ തുക അഞ്ചു ലക്ഷം രൂപയാണ്.
എൻടിപിസി ഗ്രീൻ എനർജി യോഗ്യരായ ജീവനക്കാർക്കായി 200 കോടി രൂപ വരെ മൂല്യമുള്ള ഓഹരികൾ സബ്‌സ്‌ക്രിപ്‌ഷനായി നീക്കിവെക്കും. എൻടിപിസി ലിമിറ്റഡിൻ്റെ ഓഹരികൾ കൈവശമുള്ള നിക്ഷേപകർക്ക് സബ്‌സ്‌ക്രിപ്‌ഷനായി 1,000 കോടി രൂപയുടെ ഓഹരികൾ റിസർവ് ചെയ്യപ്പെടും.
ഇഷ്യൂ സൈസിസിൻ്റെ 15 ശതമാനം സ്ഥാപനേതര നിക്ഷേപകർക്കായി ആയിരിക്കും. ബാക്കിയുള്ള 10 ശതമാനം റീട്ടെയിൽ വ്യക്തിഗത നിക്ഷേപകർക്കായിരിക്കും. എൻടിപിസി ഗ്രീൻ എനർജി ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ബിഡ്ഡിംഗ് നവംബർ 22 ന് അവസാനിക്കും. ആങ്കർ നിക്ഷേപകർക്കുള്ള ബിഡ്ഡിംഗ് നവംബർ 18 നായിരിക്കും.
തികച്ചും പുതിയ ഇഷ്യൂ ആയതിനാൽ, ഓഫറിൽ നിന്നുള്ള മുഴുവൻ വരുമാനവും എൻടിപിസി ഗ്രീൻ എനർജിയുടെ വിപുലീകരണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.
മൊത്തം സമാഹരിക്കുന്ന 10,000 കോടി രൂപയിൽ, എൻടിപിസി ഗ്രീൻ എനർജി അതിൻ്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ എൻടിപിസി റിന്യൂവബിൾ എനർജി ലിമിറ്റഡിൽ മാത്രം ഏകദേശം ഏകദേശം 7,500 കോടി രൂപ വിനിയോഗിക്കുമെന്ന് സൂചനയുണ്ട്.
ബാക്കി വരുമാനം പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിച്ചേക്കാം.