ഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്ഒന്നാം പാദത്തിലെ നിര്‍മ്മാണ ഉത്പ്പന്ന വില്‍പനയിൽ വലിയ തോതില്‍ ഇടിവ്ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ WazirX-ൽ വീണ്ടും ഹാക്കിംഗ്; അക്കൗണ്ടിൽ നിന്ന് മാറ്റപ്പെട്ടത് 1965 കോടി രൂപരാജ്യത്ത് ആഡംബര ഭവനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്കേന്ദ്ര ബജറ്റിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുള്ള 5 പ്രധാന മേഖലകൾ; അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മൂലധനച്ചെലവ് വർധിപ്പിച്ചേക്കും

3000 കോടിയുടെ ഐപിഒയ്ക്കൊരുങ്ങി നിവ ബുപ

മുംബൈ: സ്വകാര്യ ആരോഗ്യ ഇൻഷുറർ നിവ ബുപ ഐപിഒക്കെരുങ്ങുന്നു. മെയ് അവസാനമോ ജൂൺ ആദ്യമോ സെബിക്ക് ഡിആർഎച്ച്പി ഫയൽ ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. പുതിയ ഓഹരികൾ, ഓഫർ ഫോർ സെയിൽ (OFS) എന്നിവയിലൂടെ 3,000 കോടി രൂപ സമാഹരിക്കാനാണ് ഇൻഷുറർ ലക്ഷ്യമിടുന്നത്.

പുതിയ ഓഹരികൾ ഇഷ്യൂ ചെയ്യുന്നതിലൂടെ നിവാ ബുപ ഏകദേശം 600-800 കോടി രൂപയും ഓഫർ ഫോർ സെയിൽ വഴി 2200-2400 കോടി രൂപയും സ്വരൂപിക്കാനാണ് സാധ്യത.

ഗോ ഡിജിറ്റിന് ശേഷം ഈ വർഷം പ്രാഥമിക വിപണിയിലെത്തുന്ന രണ്ടാമത്തെ ആരോഗ്യ ഇൻഷുറർ ആയിരിക്കും നിവ ബുപ.

നിവാ ബുപ ഹെൽത്ത് ഇൻഷുറൻസിൽ ട്രൂ നോർത്ത് (ഇന്ത്യൻ-ഫെറ്റിൽ ടോൺ എൽഎൽപി) 28 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കമ്പനിയുടെ 63 ശതമാനം ഓഹരികൾ ബുപ സിംഗപ്പൂരിൻ്റെ ഉടമസ്ഥതയിലാണ്.

ഐപിഒയ്ക്കായി കൊട്ടക്, ആക്‌സിസ്, എച്ച്‌ഡിഎഫ്‌സി എന്നിവയുൾപ്പെടെ ആറ് ഇൻവെസ്റ്റ്മെന്റ് ബാങ്കുകളെ നിവ ബുപ അണിനിരത്തിയതായി മിൻ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2008-ൽ ഇന്ത്യയിൽ ആദ്യമായി ബിസിനസ്സ് ആരംഭിക്കുന്ന വേളയിൽ യുകെ ആസ്ഥാനമായുള്ള അന്താരാഷ്‌ട്ര ഹെൽത്ത് കെയർ കമ്പനിയായ ബൂപ സ്ഥാപക ഓഹരിയുടമയായിരുന്നു.

ഇന്ത്യയിലെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളിലൊന്നായ ട്രൂ നോർത്ത് 2019-ൽ നിവ ബുപയുടെ പ്രധാന ഓഹരിയുടമയായി.

കഴിഞ്ഞ വർഷം ട്രൂ നോർത്ത്, നിവാ ബുപയിലെ ഓഹരികൾ കമ്പനിയുടെ സംയുക്ത സംരംഭ പങ്കാളിയായ ബുപയ്ക്ക് വിറ്റു.

ഏകദേശം 2,700 കോടി രൂപയുടെ ഇടപാടാണിത് (ഏകദേശം 267 ദശലക്ഷം പൗണ്ട് ).

X
Top