രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യ

ഇന്ത്യയിലേക്ക് കോടികള്‍ ഒഴുക്കാനൊരുങ്ങി നിസാന്‍

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ ഇന്ത്യൻ വാഹന വിപണിയിൽ വലിയ തിരിച്ചുവരവിനൊരുങ്ങുകയാണ്. നിലവിൽ മാഗ്നൈറ്റ്, എക്സ്-ട്രെയിൽ എന്നീ രണ്ട് മോഡലുകളാണ് ഇന്ത്യയിലെ വാഹനനിരയിലുള്ളതെങ്കിലും അടുത്ത രണ്ട് വർഷത്തിനുള്ളിൽ കൂടുതൽ മോഡലുകൾ എത്തിക്കുമെന്നാണ് നിർമാതാക്കൾ ഉറപ്പുനൽകിയിരിക്കുന്നത്. മാഗ്നൈറ്റ് എസ്.യു.വിയുടെ മുഖംമിനുക്കിയ മോഡൽ അവതരിപ്പിക്കുന്ന ചടങ്ങിലാണ് നിസാൻ ഇന്ത്യയുടെ ഭാവി പദ്ധതി വെളിപ്പെടുത്തിയിരിക്കുന്നത്.
2026-നുള്ളില്‍ അഞ്ച്, ഏഴ് സീറ്റിങ് ഓപ്ഷനുകളിലുള്ള രണ്ട് മിഡ്സൈസ് എസ്.യു.വി, മാസ് മാർക്കറ്റ് ഇലക്‌ട്രിക് എസ്.യു.വി എന്നിവ എത്തിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ മിഡ്-സൈസ് എസ്.യു.വി. മോഡലുകള്‍ അടുത്ത വർഷം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിസാന്റെ ഗ്ലോബല്‍ ബിസിനല്‍ പദ്ധതികള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മോഡലുകള്‍ എത്തിക്കുന്നതെന്നാണ് നിസാൻ അമിയോ റീജിയൻ മേധാവി ഫ്രാങ്ക് ടോറസ് അറിയിച്ചിരിക്കുന്നത്.
താരതമ്യേന കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഇലക്‌ട്രിക് എസ്.യു.വിയാണ് നിസാൻ ഇന്ത്യൻ വിപണിക്കായി നിർമിക്കുന്നതെന്നാണ് ഫ്രാങ്ക് അറിയിച്ചിരിക്കുന്നത്. ഇലക്‌ട്രിക് വാഹനത്തിന് പുറമെ, ഹൈബ്രിഡ്-സി.എൻ.ജി. വാഹനങ്ങളുടെ സാധ്യതയും നിസാൻ പരിശോധിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയില്‍ നിർമിക്കുന്ന മാഗ്നൈറ്റ് നിലവില്‍ 20 രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നതെങ്കില്‍ സമീപ ഭാവിയില്‍ ഇത് 65 രാജ്യങ്ങളിലേക്ക് എത്തിക്കനാണ് കമ്പനിയുടെ തീരുമാനം.
റെനോയുമായി സഹകരിച്ച്‌ 5300 കോടി രൂപയുടെ നിക്ഷേപമാണ് നിസാൻ ഇന്ത്യക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് കമ്ബനികളുടെയും മൂന്ന് വീതം പുതിയ വാഹനങ്ങള്‍ നിർമിക്കുന്നതിനാണ് ഈ നിക്ഷേപമെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്. മാഗ്നൈറ്റിന്റെ കയറ്റുമതി നീക്കങ്ങള്‍ വിപുലമാക്കുന്നതിനായി 100 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപവും ഒരുക്കുന്നുണ്ട്. പ്രദേശിക വിപണിയിലും വിദേശത്തും പ്രതിവർഷം ഒരുലക്ഷം യൂണിറ്റിന്റെ അധിക വില്‍പനയാണ് നിസാൻ ലക്ഷ്യമിടുന്നത്.
നിസാന്റെ ബ്രാന്റ് ഇമേജ് വർധിപ്പിക്കുന്നതിനൊപ്പം ജാപ്പനീസ് സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രചരിപ്പിക്കുന്നതിനായി ഏതാനും ഗ്ലോബല്‍ മോഡലുകളും ഇന്ത്യയില്‍ എത്തിക്കുമെന്ന് നിസാൻ ഉറപ്പുനല്‍കിയിട്ടുണ്ട്. എക്സ്-ട്രെയില്‍ എസ്.യു.വി. ഇന്ത്യയില്‍ എത്തിച്ചതിന് സമാനമായി പൂർണമായും വിദേശത്ത് നിർമിച്ച്‌ കംപ്ലീറ്റ് ബില്‍റ്റ് ഇൻ യൂണിറ്റ് (സി.ബി.യു) റൂട്ട് വഴി ഗ്ലോബല്‍ മോഡലുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് നിസാൻ തീരുമാനിച്ചിരിക്കുന്നത്.
ഒക്ടോബർ നാലാം തീയതിയാണ് നിസാൻ ഏറ്റവും പുതിയ മാഗ്നൈറ്റ് പുറത്തിറക്കിയത്. ഇന്ത്യയില്‍ നിർമിച്ച്‌ വിദേശ രാജ്യങ്ങളിലേക്ക് എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലും ഇന്ത്യയില്‍ പ്രദർശിപ്പിച്ചിരുന്നു. ഡിസൈനിലും ഇന്റീരിയർ ലേഔട്ടിലും ചെറിയ അഴിച്ചുപണികള്‍ വരുത്തിയാണ് പുതിയ മാഗ്നൈറ്റ് എത്തിച്ചിരിക്കുന്നതെങ്കിലും വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. 5.99 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെയും വില. ആദ്യ ബുക്കുചെയ്യുന്ന 10,000 പേർക്കായിരിക്കും ഈ വിലയില്‍ മാഗ്നൈറ്റ് ലഭിക്കുക.

X
Top