വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

നീരവ് മോദിയെ ഇന്ത്യയ്ക്കു വിട്ടുനൽകണമെന്ന വിധി പുനഃപരിശോധിക്കില്ല

ലണ്ടൻ: പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പു കേസിൽ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്കു വിട്ടുനൽകണമെന്ന വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് ലണ്ടൻ ഹൈക്കോടതി തീരുമാനിച്ചു. ഇന്ത്യൻ സർക്കാർ നൽകിയ വ്യക്തമായ ഉറപ്പുകൾ പരിഗണിച്ചാണ് നീരവ് മോദിയുടെ അപേക്ഷ തള്ളിയത്.

മറ്റൊരു സാമ്പത്തിക കുറ്റവാളിയായ സഞ്ജയ് ഭണ്ഡാരിയുടെ കേസ് മുൻനിർത്തിയാണ് നീരവ് മോദി കോടതിയെ സമീപിച്ചത്.

ഇന്ത്യൻ ഏജൻസികൾ പീഡിപ്പിക്കാൻ സാധ്യതയുണ്ടെന്ന കാരണത്താൽ ഭണ്ഡാരിയെ വിട്ടുനൽകുന്നത് ലണ്ടൻ കോടതി തടഞ്ഞിരുന്നു. ഇതേ സാഹചര്യം തനിക്കും ബാധകമാണെന്നായിരുന്നു മോദിയുടെ വാദം.

X
Top