ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

നിഫ്റ്റിയും സെന്‍സെക്‌സും റെക്കോര്‍ഡ് ഉയരത്തില്‍

മുംബൈ: ജൂണ്‍ 16 ന് നിഫ്റ്റിയും സെന്‍സെക്‌സും റെക്കോര്‍ഡ് ഉയരം കൈവരിച്ചു. നിഫ്റ്റി50 137.90 പോയിന്റ് ഉയര്‍ന്ന് 18,826 ലെവലിലും സെന്‍സെക്‌സ് 466.95 പോയിന്റ് ഉയര്‍ന്ന് 63,384.58 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 2022 ഡിസംബറൊന്നിന് കുറിച്ച 18812.50 ലെവലും 63284 .19 ലെവലുമാണ് ഇതിന് മുന്‍പത്തെ ഉയര്‍ന്ന നിലവാരം.

വിദഗ്ധര്‍ പറയുന്നതനുസരിച്ച് എഫ്ടിഎഫ്‌സി സൂചികയുടെ റീബാലന്‍സിംഗ് ഉയര്‍ച്ചയെ സഹായിച്ചു. ഇത് വഴി അദാനി എന്റര്‍പ്രൈസസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ 150 മില്യണ്‍ മുതല്‍ 200 മില്യണ്‍ ഡോളര്‍ വരെ നിക്ഷേപം ആകര്‍ഷിച്ചേയ്ക്കും. റേറ്റിംഗ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് മൂഡീസുമായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയാണ് വിപണിയെ തുണച്ച മറ്റൊരു ഘടകം.

എച്ച്ഡിഎഫ്‌സി ലൈഫ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ടൈറ്റന്‍ കമ്പനി എന്നിവയാണ് നിഫ്റ്റിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്. വിപ്രോ, ബജാജ് ഓട്ടോ, ടിസിഎസ്, ബിപിസിഎല്‍, ഒഎന്‍ജിസി എന്നിവ നഷ്ടം നേരിട്ടു. മേഖലകളില്‍ പൊതുമേഖലാ ബാങ്ക് സൂചിക 1.4 ശതമാനവും ക്യാപിറ്റല്‍ ഗുഡ്‌സ് സൂചിക ഒരു ശതമാനവും എഫ്എംസിജി, ഹെല്‍ത്ത് കെയര്‍ സൂചിക 0.5 ശതമാനം വീതവും നേട്ടമുണ്ടാക്കി.

വിവരസാങ്കേതിക സൂചിക 0.38 ശതമാനം ഇടിഞ്ഞു. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ഇന്‍ഫ്രാ സൂചികകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.7 ശതമാനം വീതം കരുത്താര്‍ജ്ജിച്ചു.

X
Top