യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

നേരിയ തോതില്‍ ഉയര്‍ന്ന് നിഫ്റ്റിയും സെന്‍സെക്‌സും

മുംബൈ: യുഎസ് ഫെഡ് റിസര്‍വിന്റെ പണനയ മീറ്റിംഗ് നടക്കാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തിയതിനാല്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകളില്‍ ബുധനാഴ്ച വലിയ മാറ്റങ്ങള്‍ ദൃശ്യമായില്ല.

സെന്‍സെക്‌സ് 98.14 പോയിന്റ് അഥവാ 0.12 ശതമാനം ഉയര്‍ന്ന് 81436.09 ലെവലിലും നിഫ്റ്റി 27.55 പോയിന്റ് അഥവാ 0.11 ശതമാനം ഉയര്‍ന്ന് 24848.65 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.

1427 ഓഹരികള്‍ മുന്നേറുമ്പോള്‍ 766 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 142 ഓഹരി വിലകളില്‍ മാറ്റമില്ല. മേഖല സൂചികകള്‍ സമ്മിശ്ര പ്രകടനമാണ് നടത്തുന്നത്.

നിഫ്റ്റി ഓട്ടോ 0.61 ശതമാനവും നിഫ്റ്റി ബാങ്ക് 0.09 ശതമാനവും ഇടിഞ്ഞപ്പോള്‍ നിഫ്റ്റി ഇന്‍ഫ്രാ 0.51 ശതമാനവും നിഫ്റ്റി മീഡിയ 0.69 ശതമാനവും ഉയര്‍ന്നു.

നിഫ്റ്റി മിഡ്്ക്യാപ് മാറ്റമില്ലാതെ തുടരുകയും സ്‌മോള്‍ക്യാപ് 0.47 ശതമാനം നേട്ടമുണ്ടാക്കുകയും ചെയ്യുന്നു. എല്‍ആന്റ്ടി, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, ജിയോ ഫൈനാന്‍ഷ്യല്‍, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികളാണ് മികച്ച നേട്ടവുമായി മുന്നേറുന്നത്.

ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ ലൈഫ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവ തിരിച്ചടി നേരിട്ടു.

X
Top