100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവ്

മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇടിഞ്ഞു. നിഫ്റ്റി50 0.61 ശതമാനം അഥവാ 153.30 പോയിന്റിടിഞ്ഞ് 24701.45 ലെവലിലും സെന്‍സെക്‌സ് 0.64 ശതമാനം അഥവാ 521.23 പോയിന്റിടിഞ്ഞ് 80968.63 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.

മേഖല സൂചികകളെല്ലാം ഇടിവ് നേരിടുമ്പോള്‍ വാഹനം, കാപിറ്റല്‍ ഗുഡ്‌സ്, ടെലിക്കോം, ഓയില്‍ ആന്റ് ഗ്യാസ് എന്നിവ 1 ശതമാനം വീതമാണ് പൊഴിച്ചത്.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളും 1 ശതമാനം വീതം ഇടിഞ്ഞിട്ടുണ്ട്.

ജിയോ ഫൈനാന്‍ഷ്യല്‍ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, ടാറ്റ സ്റ്റീല്‍ എന്നിവയാണ് നേട്ടമുണ്ടാക്കുന്ന ഓഹരികള്‍. അതേസമയം ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, ടൈറ്റന്‍, ട്രെന്‍ര്, ബിഇഎല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിനാന്‍സ്, മാരുതി, സണ്‍ ഫാര്‍മ എന്നിവ കനത്ത തിരിച്ചടി നേരിട്ടു.

X
Top