100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

നിഫ്റ്റി 25210 ന് മുകളില്‍, 63.57 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ബുധനാഴ്ച നേരിയ തോതില്‍ ഉയര്‍ന്നു. സെന്‍സെക്‌സ് 63.57 പോയിന്റ് അഥവാ 0.08 ശതമാനം നേട്ടത്തില്‍ 82634.48 ലെവലിലും നിഫ്റ്റി 16.25 പോയിന്റ് അഥവാ 0.06 ശതമാനം ഉയര്‍ന്ന് 25212.05 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

മേഖലകളില്‍ ലോഹം 0.6 ശതമാനമിടിഞ്ഞപ്പോള്‍ എഫ്എംസിജി, ഐടി, പൊതുമേഖല ബാങ്ക്,മീഡീയ എന്നിവ 0.5-1..8 ശതമാനം കൂട്ടിച്ചേര്‍ത്തു. മഹീന്ദ്ര ആന്റ് മഹീന്ദ്ര, വിപ്രോ,എസ്ബിഐ, നെസ്ലെ ഇന്ത്യ, ടെക്ക് മഹീന്ദ്ര എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച തോതില്‍ ഉയര്‍ന്ന ഓഹരികള്‍.

ശ്രീരാം ഫിനാന്‍സ്, എറ്റേണല്‍, സണ്‍ഫാര്‍മ, ടാറ്റ സ്റ്റില്‍, സിപ്ല എന്നിവ നഷ്ടം നേരിട്ടു. 50 ദിന മൂവിംഗ് ആവറേജിന് മുകളില്‍ ട്രേഡ് ചെയ്യുന്നതിനാല്‍ ഹ്രസ്വകാല ട്രെന്റ് പോസിറ്റീവാണെന്ന് എല്‍കെപി സെക്യൂരിറ്റീസിലെ രൂപക് ദേ പറയുന്നു.

25000 ത്തിന് മുകളില്‍ ബുള്ളിഷ് ട്രെന്റ് ദൃശ്യമാകും. കുറഞ്ഞവിലയില്‍ വാങ്ങുക തന്ത്രമാകും ഇവിടെ ഫലപ്രദം.

X
Top