സെമികണ്ടക്ടർ മേഖലയിൽ മുന്നേറാൻ ഇന്ത്യ; കമ്പനികൾക്ക് 140 കോടി ഡോളറിന്റെ ഫണ്ടിങ്ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽ

മാറ്റമില്ലാതെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ഉയര്‍ന്ന ചാഞ്ചാട്ടത്തിനിടയില്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ തുടരുന്നു. സെന്‍സെക്‌സ് 6.66 പോയിന്റ് അഥവാ 0.01 ശതമാനം താഴ്ന്ന് 60291.34 പോയിന്റിലും നിഫ്റ്റി 5.70 (0.03 ശതമാനം) കുറവില്‍ 17950 ലുമാണുള്ളത് മൊത്തം 1752 ഓഹരികള്‍ മുന്നേറുമ്പോള്‍ 1097 ഓഹരികള്‍ താഴ്ച വരിച്ചു.

119 ഓഹരിവിലകളില്‍ മാറ്റമില്ല. ഐടി,പവര്‍,കാപിറ്റല്‍ ഗുഡ് ഒഴികെയുള്ള മേഖലകള്‍ ബിഎസ്ഇയില്‍ നഷ്ടത്തിലാണ്. 4.99 ശതമാനം നേട്ടത്തോടെ അദാനി പോര്‍ട്ട്‌സ് മികച്ച പ്രകടനം നടത്തുമ്പോള്‍ 1.79 ശതമാനം കുറവോടെ ബിപിസിഎല്‍ തകര്‍ച്ച നേരിടുന്നവയില്‍ മുന്നിലെത്തി.

ബിഎസ്ഇ മിഡ് ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ നേട്ടത്തിലാണുള്ളത്. ടൈറ്റന്‍,ബജാജ് ഓട്ടോ, അപ്പോളോ ഹോസ്പിറ്റല്‍സ്, ടിസിഎസ്, ഇന്‍ഫോസിസ്, കോടക് ബാങ്ക്, എച്ച്‌സിഎല്‍ ടെക്,വിപ്രോ, എല്‍ടി, അള്‍ട്രാടെക് സിമന്റ്, ഡീമാര്‍ട്ട് എന്നിവയാണ് നിഫ്റ്റിയില്‍ നേട്ടത്തിലുള്ള ഓഹരികള്‍. അതേസമയം എല്‍ഐസി, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐസിഐസിഐ ബാങ്ക്,എസ്ബിഐ, ഐടിസി, ഏഷ്യന്‍ പെയ്ന്റ്‌സ്,മാരുതി എന്നിവ നഷ്ടംത്തിലായി.

ജപ്പാനീസ് നിക്കൈ,സ്പാനിഷ് ഐബിഎക്‌സ്, സൗദി തദാവുല്‍, ഷാങ്ഗായി, ചൈനീസ് എസ്സെഡ്എസ്ഇ കോമ്പണന്റ്, കൊറിയന്‍ കോസ്പി, തായ്‌ലന്റ് സെറ്റ് എന്നിവയാണ് തകര്‍ച്ച നേരിടുന്ന യൂറോപ്യന്‍ ഏഷ്യന്‍ സൂചികകള്‍.

X
Top