ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

പ്രവണത പോസിറ്റീവെന്ന് വിലയിരുത്തല്‍

കൊച്ചി: ഐടി, വാഹന ഓഹരികള്‍ തിരിച്ചുകയറിയതാണ് മൊത്തം വിപണിയെ ഉയര്‍ത്തിയത്,വിനോദ് നായര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് തലവന്‍ നിരീക്ഷിക്കുന്നു. ഫെഡ് റിസര്‍വ് ചെയര്‍ ജെറോമി പവലിന്റെ കോണ്‍ഗ്രഷണല്‍ സാക്ഷ്യപെടുത്തല്‍ വരും ദിവസങ്ങളില്‍ വിപണിയുടെ ഗതി നിര്‍ണ്ണയിക്കും. ജൂലൈ യോഗത്തില്‍ ഫെഡ് റിസര്‍വ് നിരക്ക് വര്‍ദ്ധിപ്പിക്കാനിരിക്കയാണ്.

10 മാസത്തെ ഇടവേളയ്ക്ക് ശേഷം പലിശനിരക്ക് കുറയ്ക്കാനുള്ള ചൈനീസ് കേന്ദ്രബാങ്കിന്റെ തീരുമാനവും നിര്‍ണ്ണായകമാണ്. ചൈനീസ് സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ് കേന്ദ്രബാങ്കിന്റെ തീരുമാനം. കനത്ത ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി നേട്ടമുണ്ടാക്കിയതെന്ന് റെലിഗെയര്‍ ബ്രോക്കിംഗിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് എസ് വിപി അജിത് മിശ്ര പറയുന്നു.

ദുര്‍ബലമായ ഏഷ്യന്‍ വിപണി, ഭീഷണി ഉയര്‍ത്തിയെങ്കിലും ഹെവിവെയ്റ്റുകളുടെ ക്രമാനുഗതമായ വീണ്ടെടുക്കല്‍ നഷ്ടങ്ങള്‍ നികത്തി. ട്രെന്‍ഡ്‌ലൈന്‍ സപ്പോര്‍ട്ടായ 18660 ലെവലില്‍ നിഫ്റ്റി പിന്തുണ തേടിയത് ബുള്ളുകള്‍ സജീവമാണെന്നതിന്റെ സൂചനയാണ്.

18550 ന് മുകളില്‍ പ്രവണത പോസിറ്റീവാണ്.

X
Top