
മുംബൈ: 2022 ന്റെ അവസാന ട്രേഡിംഗ് ദിനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നു. സെന്‍സെക്‌സ് 159.78 പോയിന്റ് അഥവാ 0.26 ശതമാനം ഉയര്‍ന്ന് 61293.66 ലെവലിലും നിഫ്റ്റി 43.50 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 18234.50 ലെവലിലുമാണ് വ്യാപാരം തുടരുന്നത്. മൊത്തം 1636 ഓഹരികള്‍ മുന്നേറുമ്പോള്‍ 373 എണ്ണം തിരിച്ചടി നേരിടുന്നു.
96 ഓഹരിവിലകളില്‍ മാറ്റമില്ല. ബജാജ് ഫിന്‍സര്‍വ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടെക് മഹീന്ദ്ര,വിപ്രോ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ചുനില്‍ക്കന്നത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര, നെസ്ലെ ഇന്ത്യ,ഐഷര്‍ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ നഷ്ടം വരിക്കുന്നു.
മേഖലകളില്‍ ലോഹം,ഊര്‍ജ്ജം, പൊതുമേഖല ബാങ്ക് എന്നിവ 1 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.79 ശതമാനവും സ്‌മോള്‍ക്യാപ് സൂചി 1.17 ശതമാനവുമാണ് കരുത്താര്‍ജ്ജിച്ചത്.