Alt Image
വിഴിഞ്ഞത്തെ പ്രധാന ട്രാൻഷിപ്മെന്റ് തുറമുഖമാക്കി മാറ്റും; വിഴിഞ്ഞം-കൊല്ലം-പുനലൂർ വികസന ത്രികോണം, പുതിയ പദ്ധതിറിട്ടയർ ചെയ്തവർക്ക് തുടങ്ങാം ‘ന്യൂ ഇന്നിങ്സ്’സംസ്ഥാന ബജറ്റിൽ ഹെൽത്ത് ടൂറിസത്തിന് പുതുജീവൻഒഴിഞ്ഞുകിടക്കുന്ന വീടുകൾ വരുമാനമാക്കാൻ കെ ഹോംസ്ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ചത് 5,39,042 വീടുകൾ; 4,27,736 വീടുകള്‍ പൂർത്തിയാക്കിയെന്ന് ധനമന്ത്രി

നിഫ്‌റ്റി നെക്‌സ്റ്റ്‌ 50 ബെയര്‍ മാര്‍ക്കറ്റിലേക്ക്‌ കടന്നു

കൊച്ചി: നിഫ്‌റ്റി നെക്‌സ്റ്റ്‌ 50 ഈ വര്‍ഷം ബെയര്‍ മാര്‍ക്കറ്റിലേക്ക്‌ കടക്കുന്ന ആദ്യത്തെ സൂചികയായി മാറി. 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും നിഫ്‌റ്റി നെക്‌സ്റ്റ്‌ 50 സൂചിക 20 ശതമാനത്തിലേറെ ഇടിഞ്ഞു. ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ നിന്നും 20 ശതമാനത്തിലേറെ ഇടിയുമ്പോഴാണ്‌ ഒരു സൂചിക ബെയര്‍ മാര്‍ക്കറ്റിലേക്ക്‌ കടന്നതായി കണക്കാക്കുന്നത്‌. നിഫ്‌റ്റി 50 കഴിഞ്ഞാല്‍ റാങ്കിംഗില്‍ വരുന്ന അടുത്ത 50 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ നിഫ്‌റ്റി നെക്‌സ്റ്റ്‌ 50 സൂചിക.
അതേ സമയം സെപ്‌റ്റംബര്‍ 27ലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും നിഫ്‌റ്റി 12 ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്‌റ്റി സ്‌മോള്‍കാപ്‌ 100, നിഫ്‌റ്റി മിഡ്‌കാപ്‌ 100 എന്നീ സൂചികകള്‍ 14 ശതമാനം വീതമാണ്‌ നഷ്‌ടം നേരിട്ടത്‌. നിഫ്‌റ്റി 50 സൂചികയില്‍ ഉള്‍പ്പെട്ട ഓഹരികളില്‍ ഏറ്റവും കനത്ത നഷ്‌ടം നേരിട്ടത്‌ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 58.8 ശതമാനം ഇടിവിന്‌ വിധേയമായ അദാനി ഗ്രീന്‍ എനര്‍ജിയാണ്‌. 40 ശതമാനത്തിലേറെ ഇടിവ്‌ നേരിട്ട മറ്റ്‌ ഓഹരികള്‍ അദാനി പവര്‍ (49.5%), അദാനി എനര്‍ജി (48.6%), അദാനി ടോട്ടല്‍ ഗ്യാസ്‌ (46.6%), ഐആര്‍എഫ്‌സി (43.8%), ബിഎച്ച്‌ഇഎല്‍ (42.7%), യൂണിയന്‍ ബാങ്ക്‌ (41.4) എന്നിവയാണ്‌.
എന്‍എച്ച്‌പിസി, ഡിമാര്‍ട്ട്‌, ജെഎസ്‌ഡബ്ല്യു എനര്‍ജി തുടങ്ങിയ മറ്റ്‌ 17 ഓഹരികള്‍ 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇടിവ്‌ നേരിട്ടു. നിഫ്‌റ്റി 100 സൂചികയിലെ നിഫ്‌റ്റി 50യില്‍ ഉള്‍പ്പെട്ട ഓഹരികളെ ഒഴിവാക്കിയുള്ള മറ്റ്‌ 50 ഓഹരികളാണ്‌ നിഫ്‌റ്റി നെക്‌സ്റ്റ്‌ 50യിലുള്ളത്‌. 10-20 ശതമാനം ഇടിവ്‌ ബുള്‍ മാര്‍ക്കറ്റിലെ തിരുത്തല്‍ ആയി പരിഗണിക്കുമ്പോള്‍ 20 ശതമാനത്തിലേറെയുള്ള ഇടിവ്‌ ബെയര്‍ മാര്‍ക്കറ്റിലേക്ക്‌ കടക്കുന്നതിന്റെ സൂചനയായാണ്‌ കണക്കാക്കുന്നത്‌.
മേഖലകളെ അടിസ്ഥാനമാക്കിയുള്ള സൂചികകളില്‍ നിഫ്‌റ്റി മീഡിയ, മെറ്റല്‍, എനര്‍ജി, പി എസ്‌ യു ബാങ്ക്‌, റിയല്‍ എസ്റ്റേറ്റ്‌, ഓയില്‍ & ഗ്യാസ്‌ എന്നിവ 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 20 ശതമാനത്തിലേറെ ഇടിഞ്ഞിട്ടുണ്ട്‌. 61,482 പോയിന്റിലാണ്‌ നിഫ്‌റ്റി നെക്‌സ്റ്റ്‌ 50 ഇന്നലെ ക്ലോസ്‌ ചെയ്‌തത്‌. ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനം നടന്ന ജൂണ്‍ നാലിന്‌ രേഖപ്പെടുത്തിയ താഴ്‌ന്ന നിലവാരമായ 60,663 പോയിന്റിലാണ്‌ നിഫ്‌റ്റി നെക്‌സ്‌ 50 സൂചികയ്‌ക്ക്‌ അടുത്ത താങ്ങുള്ളത്‌.

X
Top