യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

നിഫ്റ്റി 24600 ന് താഴെ, 586 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ കനത്ത നഷ്ടത്തില്‍ ആഴ്ച വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 585.67 പോയിന്റ് അഥവാ 0.72 ശതമാനം ഇടിഞ്ഞ് 80599.91 ലെവലിലും നിഫ്റ്റി 203 പോയിന്റ് അഥവാ 0.82 ശതമാനം ഇടിഞ്ഞ് 24565.35 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

1264 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2582 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 154 ഓഹരി വിലകളില്‍ മാറ്റമില്ല.

സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്‌സ്, അദാനി എന്റര്‍പ്രൈസസ്, ടാറ്റ സ്റ്റീല്‍, സിപ്ല എന്നിവയാണ് കനത്ത ഇടിവ് നേരിട്ട ഓഹരികള്‍.ടെന്റ്, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോ കോര്‍പ്, എച്ച് യുഎല്‍, നെസ്ലെ എന്നിവ നേട്ടത്തിലായി.

എഫ്എംസിജി ഒഴികെയുള്ള മേഖല സൂചികകളെല്ലാം ഇടിവ് നേരിട്ടപ്പോള്‍ വാഹനം, റിയാലിറ്റി, ഫാര്‍മ, ഐടി, ലോഹം, ഓയില്‍ ആന്റ് ഗ്യാസ്, പൊതുമേഖല ബാങ്ക്, ടെലികോം എന്നിവ 0.5-2 ശതമാനം വരെ ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.3 ശതമാനവും 1.6 ശതമാനവുമാണ് നഷ്ടം നേരിട്ടത്.

X
Top