ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വിപണിയില്‍ വീണ്ടെടുപ്പ്, നിഫ്റ്റി 18500 ന് മുകളില്‍

മുംബൈ: രണ്ട് ദിവസത്തെ തകര്‍ച്ചയ്ക്ക് ശേഷം വെള്ളിയാഴ്ച വിപണി വീണ്ടെടുപ്പ് നടത്തി. സെന്‍സെക്‌സ് 118.57 പോയിന്റ് അഥവാ 0.19 ശതമാനം ഉയര്‍ന്ന് 62547.11 ലെവലിലും നിഫ്റ്റി 46.30 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 18534.10 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 2115 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1333 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

124 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ഹീറോ മോട്ടോകോര്‍പ്പ്, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവയാണ് നിഫ്റ്റിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അദാനി എന്റര്‍പ്രൈസസ്, ഇന്‍ഫോസിസ്, ബിപിസിഎല്‍, എച്ച്ഡിഎഫ്‌സി ലൈഫ്, ടിസിഎസ് നഷ്ടം നേരിട്ടു.

മേഖലകളില്‍, റിയല്‍റ്റി, ഓട്ടോ മെറ്റല്‍ എന്നിവ ഒരു ശതമാനം വീതം ഉയര്‍ന്നപ്പോള്‍ ഐടി, ഓയില്‍ & ഗ്യാസ് മേഖലകളില്‍ വില്‍പ്പന ദൃശ്യമായി. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനം വീതമാണ് കരുത്താര്‍ജ്ജിച്ചത്. ഗ്യാപ് ഓപ്പണിംഗ് നടത്തിയ നിഫ്റ്റി റേഞ്ച് ബൗണ്ട് വ്യാപാരത്തിന് സാക്ഷ്യം വഹിച്ചു, ഷെയര്‍ഖാന്‍ ബിഎന്‍പി പാരിബാസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് ജതിന്‍ ഗെഡിയ പറയുന്നു.

സാങ്കേതികമായി നിഫ്റ്റി ഈയാഴ്ച ഏകീകരണത്തിലായി. അതേസമയം അടുത്തയാഴ്ച അപ്‌ട്രെന്‍ഡിന്റെ തുടര്‍ച്ച കാണാനാകും. 18600-18660 ല്‍ സൂചിക പ്രതിരോധം തീര്‍ക്കുമ്പോള്‍ 16460-18420 ലായിരിക്കും പിന്തുണ.

X
Top