ഇന്ത്യയുടെ വ്യവസായ മേഖലയിൽ വൻ കുതിപ്പ്; കോർ സെക്ടർ വളർച്ച 7.9% ◆ പുനരുപയോഗ ഊർജ വിതരണം വേഗത്തിലാക്കാൻ ‘ഗ്രീൻ എനർജി കോറിഡോർ-III’ പദ്ധതിയുമായി കേന്ദ്ര സർക്കാർ ◆ ഫുഡ് ഡെലിവറി, റൈഡ് പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് പെൻഷനും ഇൻഷുറൻസുമായി കേന്ദ്രം ◆ ഇന്ത്യയുടെ മിഡിൽ ഈസ്റ്റ് എണ്ണ ഇറക്കുമതി യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് ◆ ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതി 483 മില്യൺ ഡോളറിലെത്തി ◆

പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കൂടുന്നു; ജാഗ്രത അനിവാര്യം

കൊച്ചി: മാര്‍ക്കറ്റ് റാലി നടക്കുമ്പോള്‍ ഡീമാറ്റ് അക്കൗണ്ട് തുറക്കലുകളുടെ എണ്ണവും വര്‍ദ്ധിക്കുന്നു, വി കെ വിജയകുമാര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് നിരീക്ഷിച്ചു. പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 13 മാസത്തെ ഉയര്‍ന്ന നിലയിലെത്തിയ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ചിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്ന് നിഫ്റ്റി 15 ശതമാനം കുത്തനെ ഉയര്‍ന്നതും തല്‍ഫലമായി സമ്പത്ത് സൃഷ്ടിക്കപ്പെട്ടതും നിക്ഷേപകരെ ആകര്‍ഷിക്കുകയായിരുന്നു.

വിപണി സുസ്ഥിരമാകുന്നിടത്തോളം പ്രവണത തുടരും. അതേസമയം ഈ ചില്ലറ വില്‍പ്പന ആവേശത്തിന് ഒരു നെഗറ്റീവ് മാനമുണ്ട്. പുതിയ നിക്ഷേപകര്‍ സാധാരണയായി താഴ്ന്ന നിലവാരമുള്ള സ്‌മോള്‍ ക്യാപ്പുകളെ പിന്തുടരുകയും ബബിളുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

നിലവില്‍ ഇത്തരമൊരു പ്രവണത ദൃശ്യമാണെന്ന് വിജയകുമാര്‍ അറിയിച്ചു. ഈ ഘട്ടത്തില്‍ ജാഗ്രതയാണ് അനിവാര്യം. ദുര്‍ബലമായ ആഗോള പ്രവണത, വെള്ളിയാഴ്ച ആഭ്യന്തര വിപണികളെ ബാധിക്കുമെന്ന് മേഹ്ത ഇക്വിറ്റീസ് സീനിയര്‍ വിപി പ്രശാന്ത് തപ്‌സെ പറയുന്നു.

ശക്തമായ യുഎസ് തൊഴില്‍ ഡാറ്റ നിരക്ക് വര്‍ദ്ധന ഉറപ്പുവരുത്തുന്നതും ഉയര്‍ന്ന ട്രഷറി യീല്‍ഡും വര്‍ദ്ധിച്ചുവരുന്ന യുഎസ്-ചൈന അസ്വാരസ്യങ്ങളുമാണ് ആഗോള വിപണിയെ ബാധിക്കുന്നത്.
ദുര്‍ബലമായ ചൈനീസ് ഡാറ്റകള്‍ ആഗോള സമ്പദ് വ്യവസ്ഥയുടെ ശക്തിക്ഷയത്തെ കുറിക്കുന്നു.

X
Top