തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

കേരളത്തിലെ ദേശീയപാത ഓവർപാസുകൾ ഇനി പില്ലറുകളിൽ നിർമിക്കും

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതകളിൽ ഓവർപാസുകൾ ഇനി പില്ലറുകളിൽ നിർമിക്കും. റീ ഇൻഫോഴ്‌സ് എർത്ത് വാൾ (മണ്ണ് നിറച്ചുള്ള ഭിത്തി) മാതൃകയ്ക്ക് പകരമാണ് തൂണുകളിൽ ഓവർപാസ് നിർമിക്കുക.

കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പലയിടത്തും നിർമാണത്തിൽ അപാകതയുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.

കേരളത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഓവർപാസുകൾക്ക് സമീപമുള്ള മതിലുകൾ ഇടിഞ്ഞുവീഴുന്ന പ്രശ്‌നമുണ്ടായിരുന്നു. ഇത് വലിയതോതിലുള്ള ഗതാഗത തടസവും സമീപത്ത് താമസിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടും ഉണ്ടാകുന്ന സാഹചര്യത്തിലാണ് ആർഇ വാളുകൾക്ക് പകരം പില്ലറുകളിൽ ഓവർപാസുകൾ അല്ലെങ്കിൽ മേൽപ്പാലങ്ങൾ നിർമിക്കാനുള്ള തീരുമാനം.

ഇത്തരത്തിലുള്ള നിർമാണത്തിന് ചെലവ് കൂടുമെങ്കിലും ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഇനി നിർമിക്കുന്ന എല്ലാ മേൽപ്പാലങ്ങളും മണ്ണ് നിറച്ചുള്ള ഭിത്തിക്ക് പകരം തൂണുകളിൽ നിർമിക്കാനാണ് നിതിൻ ഗഡ്കരി അനുമതി നൽകിയിരിക്കുന്നത്.

തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് ഈ ഫെബ്രുവരി-മാർച്ച് മാസത്തിനുള്ളിൽ അന്തിമ അംഗീകാരം ലഭിക്കുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

X
Top