
മുംബൈ: ഇന്ത്യയുടെ പരമാധികാര ക്രെഡിറ്റ് റേറ്റിങ് തുടർച്ചയായ 20ാം– വർഷവും ‘ബിബിബി’ ആയി ഫിച്ച് റേറ്റിങ്സ് നിലനിർത്തി.
അതേസമയം, തൊഴിലവസരങ്ങൾ ആവശ്യപ്പെട്ട് യുവാക്കൾ നടത്തുന്ന പ്രക്ഷോഭങ്ങൾ സർക്കാരിന്റെ സാമ്പത്തിക ചെലവഴിക്കലുകളിൽ സമ്മർദം ചെലുത്താൻ സാധ്യതയുണ്ടെന്ന് ഏജൻസി ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യൻ സംഘർഷം മൂലമുണ്ടായ ഊർജ പ്രതിസന്ധി ബാധിക്കുമെങ്കിലും ശക്തമായ വളർച്ച സാധ്യതകളും ഉറച്ച ബാഹ്യ സാമ്പത്തിക അടിത്തറയും കാരണം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായി തുടരുകയാണെന്ന് ഫിച്ച് വ്യക്തമാക്കി.
നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യ 6.4 ശതമാനം ജിഡിപി വളർച്ച കൈവരിക്കുമെന്നാണ് റേറ്റിങ് ഏജൻസി പ്രവചിക്കുന്നത്. എന്നാൽ, കഴിഞ്ഞ മൂന്ന് വർഷത്തെ ശരാശരി വളർച്ചയായ 7.4 ശതമാനത്തെക്കാൾ കുറവാണിത്.
അതേസമയം ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യ 8% ജിപിഡി വളർച്ച നേടുമെന്നാണ് എസ്ബിഐ റിസർച്ചിന്റെ അനുമാനം.






